രാജലക്ഷ്മി...
എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി...
"ഒരു വഴിയും കുറേ നിഴലുകളും" ....
പ്രിയപ്പെട്ട കൃതി....
(ക്ഷമിക്കണം എന്‍റെ ഇഷ്ട്ടത്തില്‍ ഒന്നാം സ്ഥാനം സാറാ തോമസ്‌ന്റെ
"നീലക്കുറിഞ്ഞികള്‍ ചുവക്കും നേരം" എന്ന കൃതിക്ക് തന്നെയാണ്)
ഇപ്പൊ എന്താ ഇങ്ങനെ പറയുന്നേ എന്നല്ലേ?
പറയാം....
ഒരു വഴിയും കുറേ നിഴലുകളും...
എന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന
ഒരു കവിതാ ശകലം ഉണ്ട് അതില്‍...
കത്തിക്കപ്പെടാത്ത വിളക്കിനെ ചൊല്ലി
വിലപിക്കുന്ന ഹൃദയ ഹാരിയായ വരികള്‍....
മിന്നലുകള്‍ വന്നു തിരിത്തലപ്പു കരിച്ചിട്ടും..
കത്തിക്കപ്പെടാത്ത വിളക്ക്....
മനസ്സ് നീറുന്നു.... അറിയാതെ എന്തൊക്കെയോ...
ഓര്‍ത്ത് പോകുന്നു....
ഞാനും കത്തിക്കപ്പെടാത്ത വിളക്കിനെ...
പൊതിഞ്ഞു പിടിച്ചിരിക്കുന്നു നനഞ്ഞ സ്വപ്നങ്ങളാല്‍...
പക്ഷെ.... ഒരിക്കല്‍ പോലും... കണ്ണ് നനയാതെ...
കാത്തിരുന്നിരുന്നു....
പിന്നിപ്പോള്‍.... ഏകാന്തത വല്ലാതെ
ആലോസരപ്പെടുത്തുമ്പോള്‍.....
മഞ്ഞു നിറച്ച വിളക്കുകള്‍
നിറഞ്ഞു കത്തുമ്പോള്‍.....
ഞാന്‍ മാത്രമെന്തേ...?
ഞാന്‍ ചന്ച്ചലപ്പെട്ടു പോകുന്നോ...?
ഇല്ല....
എന്‍റെ വിളക്ക് കത്തിക്കപ്പെടെന്ട....
ഞാന്‍ ഉരുകുന്നത് ഒരു മെഴുകുതിരിയായാണ്...
എന്നെ പ്രദക്ഷിണം ചെയ്യുന്ന
മൂന്നു ജീവിതങ്ങള്‍ക്ക് വെട്ടമായി...
സ്വയം ഉരുകിത്തീരുകയാണ്...
ഉരുകിയൊടുങ്ങുമ്പോള്‍ ...
ഒന്നും ബാക്കി വയ്ക്കാതെ...
ഒരു പവിഴത്തെക്കാള്‍ തിളക്കമുള്ള
കണ്ണുനീര്‍ തുള്ളിയായി മാത്രം
പൊഴിഞ്ഞ് ഒടുങ്ങാന്‍....
അതിനു വേണ്ടി മാത്രം...
എന്‍റെ വിളക്ക് ഞാന്‍....
സ്പടികക്കൂട്ടില്‍ അടച്ചു വക്കട്ടെ....
ഒരിക്കലും കത്തിക്കപ്പെടാതിരിക്കാന്‍..
എന്‍റെ പ്രിയപ്പെട്ട എഴുത്തുകാരി...
"ഒരു വഴിയും കുറേ നിഴലുകളും" ....
പ്രിയപ്പെട്ട കൃതി....
(ക്ഷമിക്കണം എന്‍റെ ഇഷ്ട്ടത്തില്‍ ഒന്നാം സ്ഥാനം സാറാ തോമസ്‌ന്റെ
"നീലക്കുറിഞ്ഞികള്‍ ചുവക്കും നേരം" എന്ന കൃതിക്ക് തന്നെയാണ്)
ഇപ്പൊ എന്താ ഇങ്ങനെ പറയുന്നേ എന്നല്ലേ?
പറയാം....
ഒരു വഴിയും കുറേ നിഴലുകളും...
എന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്ന
ഒരു കവിതാ ശകലം ഉണ്ട് അതില്‍...
കത്തിക്കപ്പെടാത്ത വിളക്കിനെ ചൊല്ലി
വിലപിക്കുന്ന ഹൃദയ ഹാരിയായ വരികള്‍....
മിന്നലുകള്‍ വന്നു തിരിത്തലപ്പു കരിച്ചിട്ടും..
കത്തിക്കപ്പെടാത്ത വിളക്ക്....
മനസ്സ് നീറുന്നു.... അറിയാതെ എന്തൊക്കെയോ...
ഓര്‍ത്ത് പോകുന്നു....
ഞാനും കത്തിക്കപ്പെടാത്ത വിളക്കിനെ...
പൊതിഞ്ഞു പിടിച്ചിരിക്കുന്നു നനഞ്ഞ സ്വപ്നങ്ങളാല്‍...
പക്ഷെ.... ഒരിക്കല്‍ പോലും... കണ്ണ് നനയാതെ...
കാത്തിരുന്നിരുന്നു....
പിന്നിപ്പോള്‍.... ഏകാന്തത വല്ലാതെ
ആലോസരപ്പെടുത്തുമ്പോള്‍.....
മഞ്ഞു നിറച്ച വിളക്കുകള്‍
നിറഞ്ഞു കത്തുമ്പോള്‍.....
ഞാന്‍ മാത്രമെന്തേ...?
ഞാന്‍ ചന്ച്ചലപ്പെട്ടു പോകുന്നോ...?
ഇല്ല....
എന്‍റെ വിളക്ക് കത്തിക്കപ്പെടെന്ട....
ഞാന്‍ ഉരുകുന്നത് ഒരു മെഴുകുതിരിയായാണ്...
എന്നെ പ്രദക്ഷിണം ചെയ്യുന്ന
മൂന്നു ജീവിതങ്ങള്‍ക്ക് വെട്ടമായി...
സ്വയം ഉരുകിത്തീരുകയാണ്...
ഉരുകിയൊടുങ്ങുമ്പോള്‍ ...
ഒന്നും ബാക്കി വയ്ക്കാതെ...
ഒരു പവിഴത്തെക്കാള്‍ തിളക്കമുള്ള
കണ്ണുനീര്‍ തുള്ളിയായി മാത്രം
പൊഴിഞ്ഞ് ഒടുങ്ങാന്‍....
അതിനു വേണ്ടി മാത്രം...
എന്‍റെ വിളക്ക് ഞാന്‍....
സ്പടികക്കൂട്ടില്‍ അടച്ചു വക്കട്ടെ....
ഒരിക്കലും കത്തിക്കപ്പെടാതിരിക്കാന്‍..