"മഴ മോഹങ്ങള്‍..."

Thursday, November 26, 2009

ഒരു അന്ധന്‍റെ കുറിപ്പ്.....മൂകന്റെയും

എനിക്ക് മുന്നില്‍
നിറങ്ങളുടെ ലോകമില്ലായിരുന്നു...
കറുപ്പാണ് എന്റെ മുന്നില്‍ എന്നറിയാനും
എനിക്ക് കഴിവില്ലായിരുന്നു....
കൂടപ്പിറപ്പിന്റെ ശബ്ദം തിരിച്ചറിയാന്‍
എനിക്ക് പക്ഷെ.......കഴിയുമായിരുന്നു.
ഇടക്കിടക്കുയരുന്ന തേങ്ങലുകള്‍
വിശപ്പിന്റെതാണെന്ന് അറിഞ്ഞിരുന്നു

മുളവടി തട്ടി ഇടറി നടക്കുമ്പോള്‍ .......
അന്ധകാരം എന്റെ സഹചാരിയായി
നിറങ്ങളുടെ ലോകത്ത് ഏവരും തിമിര്‍ക്കുമ്പോള്‍.....
ഇരുളിന്റെ ലോകത്ത് ഞാന്‍ ഒതുങ്ങി

മുളവടിയിലൂന്നി  നടന്ന ഒരുനാള്‍
തണുത്ത് ഉറഞ്ഞത്എന്തോ മുഖത്ത് തട്ടി
ഒറ്റകൈ കൊണ്ട് പരതവേ..........
തൂങ്ങിക്കിടക്കുന്ന പാദങ്ങള്‍
പിന്നെ പിന്നെ
കൂടപ്പിറപ്പിന്റെ ആര്‍ത്തനാദം............
മരണത്തിന്റെ നിറവും എനിക്കറിവില്ലായിരുന്നു

എന്റെ സ്വപ്‌നങ്ങള്‍ അത്രയും
ഇരുളിന്റെ കോട്ടകള്‍ ആയിരുന്നു
ശബ്ദങ്ങള്‍ മാത്രം ഉയര്‍ന്നു കേള്‍ക്കാവുന്ന
ഇരുളിന്റെ കോട്ടകള്‍..........

പിന്നെപ്പിന്നെ ശബ്ദങ്ങളെ ഞാന്‍ വെറുത്തു
അവ എന്നെ വിഴുങ്ങിക്കളയുമോ എന്ന് ഭയന്നു..

ഇനി ഒരു ഒളിച്ചോട്ടം...........
മുളവടി ഇടറി ഇടറി ചരലുകല്‍ക്കിടയിലൂടെ ഊര്‍ന്നു....
കൂടപ്പിറപ്പുകള്‍ തനിക്കായി വിഷമിക്കുന്നതോര്‍ത്തു.......
മനസ്സും ഉടലും കരിഞ്ഞു...വിയര്‍പ്പു ചാലിട്ടു....
തട്ടിയിടറി വീണ്ഉരുണ്ട്  ലക്‌ഷ്യം ഇല്ലാതെ നടന്നു....
അരികില്‍ കൊഞ്ചല്‍ ഊറും സ്വരം
.......കുറേകൂടി അടുത്തു........
പാദസരം അണിഞ്ഞ്  എത്തും കന്യകയോ......!!!
അല്ല.....

പിന്നെ...............?

മുന്‍പ് കേള്‍കാത്ത ശബ്ദം.......
കുനിഞ്ഞു പരതവേ.......കൈകളില്‍ തണുപ്പ്
മുന്‍പെന്നോ മുഖത്ത് തട്ടിയാടിയ പാദങ്ങള്‍ തന്‍ തണുപ്പ്
അതിനെ മരണമെന്ന് ഉറപ്പിച്ചു  ഞാന്‍
കൈകുമ്പിളില്‍ കോരിയെടുത്ത് ചുണ്ടോടടുപ്പിച്ചു
തണുപ്പ് ചൊടികളില്‍ അരിച്ചു കയറവേ.........
"ആഹ്ലാദം" അത് സിരകളില്‍ അലറിച്ചിരിച്ചു.......
ഊന്നുവടി ദൂരെ എറിഞ്ഞ് കാലുകള്‍ വലിച്ചുവച്ചു
നദിയുടെ തണുപ്പിലേക്ക്......മരണത്തിന്റെയും.........

ആ നിമിഷം.......

മനസ്സില്‍ കൂടപ്പിറപ്പുകളുടെ ശബ്ദം മുഴങ്ങി..........
ആശ്വാസം കൊണ്ട് എന്റെ ചുണ്ടുകള്‍ വിതുമ്പി...........
പുറത്തു വരാത്ത ശബ്ദത്തെ
അന്നാദ്യമായി ഞാന്‍ സ്നേഹിച്ചു.........

1 comment:

  1. ഇഷ്ടപ്പെട്ടു. മനോഹരം.
    superb!

    ReplyDelete