"മഴ മോഹങ്ങള്‍..."

Sunday, May 9, 2010

എന്‍റെ അമ്മക്ക്

അമ്മ...

ഒരു നെരിപ്പോടായി എരിഞ്ഞു കൊണ്ട്
എനിക്ക് ചൂടുപകര്‍ന്ന  നന്മ 

നിറയുന്ന  മിഴികള്‍ 
മറച്ചുപിടിച് എന്റെമുന്നില്‍ 
ചിരിച്ചു നിന്ന പുണ്യം...

ചുട്ടുപൊള്ളുന്ന മനസ്സിലേക്കായി 
അമൃത്‌ ഇറ്റിച്ചു   തന്ന്...
മൃതസന്ജീവനിയാകുന്ന സ്നേഹം.. 

ഇടറുന്ന വഴിയ്ക്ളില്‍ 
കൈപിടിച്ച് കൂടെ നടന്ന 
കനിവാര്‍ന്ന കാവല്‍... 

ഇരുട്ടുവീഴുന്ന ജീവിത വഴികളില്‍
വഴികാണിച്ചു തന്ന 
മിന്നാമിനുങ്ങിന്റെ ദയ...

അഴുക്കിന്റെ വക്കിലേക്ക് 
വഴുതി മാറാതെ 
പൊതിഞ്ഞു പിടിച്ച കരുതല്‍....

എന്‍റെ ജന്മം മുഴുവന്‍...
എന്തു  ചെയ്തു വീട്ടും ഞാന്‍ 
ഈ സ്നേഹത്തിന്റെ കടം..?

നിറയുന്ന മിഴികളിലും...
നനുത്ത നെറ്റിത്തടത്തിലും... 
നിനക്കീ  സ്നേഹ ചുംബനത്താല്‍ 
മുദ്രവക്കട്ടെ ഞാന്‍... 

കൂടെയുണ്ടാവും  എന്ന ഉറപ്പും 
പരിഭവിക്കാത്ത സ്നേഹവും... 
നിന്‍റെ പര്യായമാകുന്നു... 

നിനക്കെന്റെ നന്ദി 
ഹൃദയം ചേര്‍ത്ത് വച്ച 
ഈ പനിനീര്‍ പൂക്കളാല്‍ .........

3 comments:

  1. നിറയുന്ന മിഴികള്‍
    മറച്ചുപിടിച് എന്റെമുന്നില്‍
    ചിരിച്ചു നിന്ന പുണ്യം...

    എല്ലാമാണമ്മ.....

    എത്ര മധുരമൂറുന്ന സുന്ദരമായ വരികള്‍..

    ReplyDelete
  2. ഈ ലോകത്ത് ഏറ്റവും ശ്രേഷ്ടമായ ഒരു ബന്ധമാണ് അമ്മയോടുള്ളത്

    ReplyDelete