"മഴ മോഹങ്ങള്‍..."

Wednesday, July 2, 2014

ഇനിയെന്തു പാടും ഞാൻ....

ഇനിയെന്തു പാടും ഞാൻ പ്രിയ സഖീ
വക്കൊടിഞ്ഞ വാക്കുകൾ കൊണ്ടു തീർത്ത
നഷ്ട പ്രണയ പ്രകീർത്തനമാകിലോ
നിന്നിൽ ചേരാതെ പോയൊരെൻ
നഷ്ട സ്വപ്നത്തിൻ സ്മൃതികളാകിലോ

ഓർമ്മകൾ..
വിരൽ തുമ്പുകൾ ചുംബിക്കും
പരൽ മീൻ കൂട്ടങ്ങളെ പോലെ
ക്ഷണികമായെങ്കിലും എൻ ദേഹവും ദേഹിയും
നിന്നുടെ സുഖദമാമോർമ്മതൻ ചുംബന-
ലഹരിയിലലിഞ്ഞു പാടുന്നു..

ഇന്നു ഞാൻ..
പടിഞ്ഞാറേ മാനത്തുദിച്ച
ഒറ്റ നക്ഷത്രം പോലെ
നിൻ മടിത്തട്ടിലെക്കടർന്നു വീഴുവാൻ
നിൻ അംഗുലീ സ്പർശമേറ്റു തളർന്നുറങ്ങാൻ
ഓർമ്മകളെ കൂട്ടിരുത്തി പാടുന്നു..

ഇനിയെന്തു പാടും ഞാൻ പ്രിയ സഖീ
വക്കൊടിഞ്ഞ വാക്കുകൾ കൊണ്ടു തീർത്ത
നഷ്ട പ്രണയ പ്രകീർത്തനമാകിലോ
നിന്നിൽ ചേരാതെ പോയൊരെൻ
നഷ്ട സ്വപ്നത്തിൻ സ്മൃതികളാകിലോ

9 comments:

  1. നഷ്ട പ്രണയമല്ല
    പ്രണയ വെളിച്ചങ്ങള്‍ ഓര്‍ത്ത് പാടണം.
    വരികള്‍ കൊള്ളാം.

    ReplyDelete
  2. ഓര്‍മ്മകള്‍..
    വിരല്‍ തുമ്പുകള്‍ ചുംബിക്കും
    പരല്‍ മീന്‍ കൂട്ടങ്ങളെ പോലെ
    ക്ഷണികമായെങ്കിലും എന്‍ ദേഹവും ദേഹിയും
    നിന്നുടെ സുഖദമാമോര്‍മ്മതന്‍ ചുംബന-
    ലഹരിയിലലിഞ്ഞു പാടുന്നു..
    " പ്രണയോര്‍മ്മകളുടെ തരാട്ടില്‍
    ആ നിമിഷസുഖത്തില്‍ മനസ്സ് മഴ നനയുന്നുണ്ട് ..
    ഇനിയൊരിക്കലും നിന്റെ കരലാളനസ്പര്‍ശമേറ്റുറങ്ങാന്‍-
    ആയില്ലെങ്കിലും സഖി , നിന്നൊര്‍മയുടെ സുഖദമായ
    തലമുണ്ടല്ലൊ , എടുത്തൊമനിക്കാം ..
    വിരഹ വേവിലും വരികള്‍ സുന്ദരമാകുന്നു

    ReplyDelete
    Replies
    1. റിനി ശബരി നന്ദി വായനയ്ക്കും.. മനോഹരമായ ഈ കമെന്റിനും

      Delete
  3. ഇനിയെന്ത് പാടാന്‍ എന്ന് നോക്കുമ്പോഴാണ് പാട്ടുകളുടെ പെരുമഴ പെയ്യാറുള്ളത്!

    ReplyDelete
    Replies
    1. അതെ അജിത്‌ ജി... പാട്ടുകളുടെ പെരുമഴക്കായി ഞാനും കാത്തിരിക്കുകയാണ്... നന്ദി

      Delete