ഒരു നിമിഷാര്ധത്തില് .....
എപ്പോഴോ.....
നിനക്കെന്റെ പ്രണയം
പാഴ്വസ്തു ആയപ്പോള്‍....
എനിക്ക് നഷ്ട്ടമാവുന്നത്....
എന്റെ കാത്തിരിപ്പും....
മഴവില്‍ ചിത്രങ്ങളാല്‍ കൊത്തിയ....
നിന്റെ നാമധേയത്തിന്റെ
പരിശുധിയുമാണ്........
നിറങ്ങള്‍ക്ക് നടുവില്‍......
അന്ന്യയാക്കപ്പെട്ട.....
എന്റെ സ്വപ്നങ്ങള്‍ക്ക്.....
കറുപ്പ് വര്‍ണ്ണം നീ പകര്‍ന്നതാണ്......
കാര്‍മേഘ വര്‍ണ്ണമെന്ന് പൊളി പറഞ്ഞു.....
എന്റെ മനസ്സില്‍ മഴ പെയ്യിച്ചതും നീ തന്നെയാണ്....
ഒടുവില്‍ എപ്പോഴോ നീ നിറങ്ങളെ
സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍....
കറുത്ത കണ്ണുനീരിലൂടെ നിന്നെ പ്രണയിച്ച ഞാന്‍
ഉരുകി തുടങ്ങുകയായിരുന്നു...
നിന്റെ സ്വപ്നങ്ങളില്‍ കറുപ്പിനും, കാര്മേഘതിനും
സ്ഥാനമില്ലെന്നതും...
നീ മഴവില്ലിനെ പ്രണയിച്ചതും..
എന്റെ തെറ്റ്കൊണ്ടെന്നു നീ പറഞ്ഞു നിര്‍ത്തുമ്പോള്‍....
വിടര്‍ന്നു തുടങ്ങിയ മഴവില്മൊട്ടിനെ
മനസ്സില്‍ തന്നെ തല്ലിക്കൊഴിച്ച്
കറുപ്പിനെയും, ഇരുട്ടിനെയും
ഞാന്‍ വീണ്ടും പ്രണയിച്ചു തുടങ്ങി.....
പ്രണയിതാവ്, മഴവില്ലിനെ പ്രണയിക്കുംബോളും, അവന്റെ കണ്ണുകളിലെ കറുപ്പിനെ പ്രണയിച്ച കൂട്ടുകാരി, നിന്റെ മനസ് വലുതാണ് , ഒരുപാടു,
ReplyDeleteഎനിക്ക് നഷ്ട്ടമാവുന്നത്....
ReplyDeleteഎന്റെ കാത്തിരിപ്പും....
മഴവില്‍ ചിത്രങ്ങളാല്‍ കൊത്തിയ....
നിന്റെ നാമധേയത്തിന്റെ
പരിശുധിയുമാണ്........
--------------
കറുത്ത കണ്ണുനീരിലൂടെ നിന്നെ പ്രണയിച്ച ഞാന്‍
--------------
ആത്മാർഥതയുള്ള വരികൾ. മനോഹരം.