"മഴ മോഹങ്ങള്‍..."

Monday, January 18, 2010

നിറങ്ങളും......ഞാനും....

പ്രണയത്തിന്റെ നിറം..
വയലറ്റുപുഷ്പങ്ങളുടെ വസന്തത്തിലാനെന്നു.....
ക്യാമ്പസ്‌ ചുവരുകളിലെ
കവിതകള്‍ വിളിച്ചു പറഞ്ഞപ്പോള്‍....
ഞാനും വയലെറ്റ് പുഷ്പങ്ങളെ  
പ്രണയിക്കാന്‍ തുടങ്ങി.....

ചുവപ്പിന്റെ തീക്ഷ്ണത....
കണ്ണിനെച്ചുട്ടുപോള്ളിച്ചപ്പോഴും.....
വയലറ്റുപുഷ്പങ്ങള്‍ വിടര്‍ന്നു തന്നെ നിന്നു....
 
മഞ്ഞ...
  മരണത്തിന്റെ നിറമെന്നു..
അറിയുന്നതിന് മുന്‍പ് തന്നെ....
അത് എന്‍റെ പ്രിയപ്പെട്ട നിറമായിരുന്നു.....
മരണമെന്ന് അറിഞ്ഞിട്ടും
അടര്‍ത്തി മാറ്റാനാവാത്ത ഇഷ്ട്ടം.....

വര്‍ണ വസന്തങ്ങള്‍ക്കിടയില്‍
കറുപ്പിനെയും, വെളുപ്പിനെയും....
ഞാന്‍ വിസ്മരിച്ചു...

പിന്നീടെപ്പോഴാണ്
കറുപ്പിനെ ഞാന്‍ ആദ്യമായി അറിഞ്ഞത്?

"നിന്‍റെതു പൂച്ച കണ്ണ് ആണല്ലോടി" എന്ന്
കളിയായി പറഞ്ഞ
കൂട്ടുകാരന്റെ കണ്ണുകള്‍....കറുത്തത്ആയിരുന്നു....

സൌഹൃദത്തിനു കറുപ്പ് നിറം ചേരുമോ?

അറിയില്ല.....

എന്നാലും എനിക്ക് കറുപ്പും
പ്രിയമുള്ള നിറമായി....

പിന്നെ പിന്നെ.....
ഞാന്‍ പിന്നിട്ട വഴികള്‍ അത്രയും.....
തിരക്കിന്റെ...,തീക്ഷ്ണതയുടെ
നിറങ്ങള്‍ ആയിരുന്നു....

സാന്ത്വനത്തിന്റെ പച്ചപ്പ്‌....
സ്വപ്നത്തില്‍ മാത്രമായി ഒതുങ്ങിയപ്പോഴും....
കണ്ണീരിന്റെയും, സ്വപ്നത്തിന്റെയുംനിറങ്ങള്‍............
ഞാന്‍ ചികഞ്ഞു നോക്കി കൊണ്ടിരുന്നു....

സ്നേഹം ചിരിയില്‍ പതിപ്പിച്...
മുന്നില്‍ നിന്നവരുടെയൊക്കെ
ചിരിയുടെ അറ്റത്ത്‌ ചോര മണക്കുന്നുണ്ടായിരുന്നു....
ചിരിയുടെ ചുവപ്പിനെ....
അന്ന് ഞാന്‍ വെറുത്തു തുടങ്ങി....

അനാഥത്വത്തിന്റെ നരച്ചു പിഞ്ഞിയ മൂലകള്‍ക്ക്.....
ആകര്‍ഷകമായ നിറങ്ങള്‍ ഇല്ലാതിരുന്നിട്ടും.....
ഞാന്‍ അഭയം അവിടെയാണെന്ന് അറിഞ്ഞു....

പിന്നീടൊരിക്കലും....
ഒരു കണ്ണുകളിലും....
സ്നേഹത്തിന്റെ കറുപ്പ് ഞാന്‍ അറിഞ്ഞില്ല....

ഒറ്റപ്പെടലിന്റെ നിറം കറുപ്പിലേക്ക്‌ ചാലിച്....
മറവിയുടെ നിറത്തിന് വേണ്ടി.....
ഞാന്‍ കാത്തിരുന്നു......

എനിക്ക് വേണ്ടത്.....
മറക്കാന്‍ ഒരു നിറമായിരുന്നു.....

3 comments:

  1. nirangal ethra manoharam...
    ആശംസകള്‍.

    ReplyDelete
  2. റോസ് റോസ് നിറം മാത്രം മറന്നു പോയോ ?

    ReplyDelete
  3. മറവിക്ക് നിറമില്ലയിരിക്കും..അതാവാം മറക്കുവാൻ കാരണം..

    ReplyDelete