നിനക്കുവേണ്ടി
എന്റെയുള്ളില്‍ ഒരു പൂക്കാലം വിടര്ന്നപ്പോഴും.....
നീ മറ്റെവിടെയോക്കെയോ അലയുകയായിരുന്നു....
മോഹത്തിന്റെ അവസാനത്തെ മൊട്ടും
കരിഞ്ഞു വീണപ്പോള്‍.......
നീ ഒരു കുടന്ന പൂക്കള്‍ക്കായി കൈ നീട്ടി...
ഞാന്‍ കരഞ്ഞുപോയി....
പതിയെ....പതിയെ....
ഒരു കാലവര്‍ഷത്തിന്റെ പെയ്ത്ത്......
നിനക്കു വേണ്ടിയായിരുന്നു-
ഞാന്‍ മഴയായ് പെയ്തത്....
ഒടുവില്‍ അവസാനത്തെ തുള്ളിയും....
പെയ്തു തീര്‍ന്നപ്പോള്‍....
നീ ദാഹ ജലത്തിനായി കൈ നീട്ടി.....
എനിക്ക് കരയാനായില്ല...
ചിരിക്കാനും......
നാളെകള്‍ എനിക്ക്
സന്തോഷം തരുമെന്ന്....
ഇന്നിന്റെ ഇരുട്ടില്‍ നിന്നുകൊണ്ട്....
എനിക്ക് പറയാന്‍ വയ്യ....
എന്റെ ഓര്‍മകളില്‍ നിന്നും നഷ്ടമാകുന്നത്...
ഒരു വസന്തകാലം മുഴുവനാണ്....
നിനക്കായ് പെയ്തു തീര്‍ത്ത.......
ഒരു മഴക്കാലം മുഴുവനാണ്.......
നല്ല കവിത...
ReplyDeleteആശംസകൾ...