എന്നില്‍ നീ നീരസം കാണിക്കരുത്......
നീല കണ്ണുള്ള രാജകുമാരി.......
അവള്.........
നിന്റെ സ്വപ്നങ്ങള്‍ക്ക് മാത്രം സ്വന്തമാണ്.............
പക്ഷെ...........
എനിക്കും മോഹം തോന്നുന്നു................
ആ കണ്ണുകളില്‍ നോക്കിയിരിക്കാന്‍...............
അതിന്റെ ആഴങ്ങളില്‍ .............
നിനോടുള്ള പ്രണയത്തിന്റെ പവിഴപ്പുറ്റുകള്‍ തേടാന്‍.........
നിനക്കായി മാത്രം വിടരുകയും.......
നിന്നെ കാണാതിരുന്നാല്‍...........
കൂമ്പുകയും ചെയ്തിരുന്ന .......നീലക്കുറിഞ്ഞികള്‍...........കാണാന്‍.....
നിലാവ് നിഴല്‍ ചിത്രങ്ങള്‍ കോറിയിട്ട എന്റെ മനസ്സും.........
നിന്റെ രാജകുമാരിക്ക് പിന്നാലെ പായുന്നു............
കൊതിച്ചു പോകുന്നു ഞാന്‍..........
പരിപാവനമായ ആ വിരല്‍ തുമ്പുകളില്‍ ഒന്ന് തൊടുവാന്‍.........
പിന്നെ.... നീപോലും അറിയാതെ പോയ......
ഒരു നിശബ്ദതയില്‍.......................
നിന്നിലെ പ്രണയം.........നിനക്കു തിരിച്ചു തന്ന്......
ഒരു സ്വപ്നം കൊണ്ടുപോലും നുള്ളി നോവിക്കാതെ.....
അവള് നടന്നകന്നപ്പോഴും...........
നിന്നെ അറിയിക്കാതെ കരഞ്ഞു തീര്‍ത്ത രാവുകള്‍.....
നിനക്കു വഴിമുടക്കാതെ മാറ്റി വെച്ച് ........
അവള് ചിരിച്ചപ്പോഴും..........
അവളറിഞ്ഞ അതേ നൊമ്പരത്തിന്റെ കനലുകള്‍.......
എന്റെ ഉറക്കം കെടുത്തുന്നു.............
പതിരാവേറെ കഴിഞ്ഞു.........
പുലരാനായിട്ടും.....................ഞാന്‍ മാത്രം....
ആ നീല കണ്ണുകളെ തേടുന്നു.............
എന്റെ കണ്ണുകള്‍ ഇപ്പോള്‍ പെയ്യുന്നത്.......
കാലം നഷ്ട്ടപ്പെടുത്തിയ ഒരു ദേവതക്കു വേണ്ടിയാണ് ..........
എന്റെ പ്രാണന് ഞാന്‍ നല്‍കുമായിരുന്നു..........
ഒരു തിരിച്ചു വരവ്......സാധ്യമാകുമെങ്കില്‍.........
എനിക്ക് പോലും ഉപകരിക്കാത്ത......
എന്റെ ജന്മത്തിനെക്കാള്....
നിന്റെ കണ്ണിലെ സന്തോഷമാണ് എനിക്ക് പ്രിയതരമാകുന്നത്.........
എന്നോട് പൊറുക്കു.......
നിന്റെ സ്നേഹവും....സ്വപ്നവും.....
ഞാന്‍ നാശാമാക്കിയില്ല..........
എന്റെ മനസ്സിനും, കണ്ണിനും തടയിടാന്‍.........
ഇത്രയെങ്കിലും.......എഴുതി തീര്‍ക്കണമായിരുന്നു............
മാപ്പ്.........
good..!!
ReplyDelete