നിന്‍റെ സൌഹൃദത്തിനു പകരമായി?
ഞാന്‍ ചിരിച്ചു തള്ളി....
എനിക്കൊന്നും വേണ്ട കണ്ണാ.....
അന്ന് പക്ഷെ അവന്‍ ഒന്നും മറുത്തു പറഞ്ഞില്ല....
പിന്നെ എപ്പോഴോ......
മരം പെയ്യുന്നത് നനഞു ഇരുന്നപ്പോള്‍....
അവന്‍ വീണ്ടും ചോദിച്ചു.....
നിന്‍റെ ചാര കണ്ണുകളില്‍ നീ എനിക്കായി ഒളിച്ചു വെച്ച
സ്നേഹത്തിനത്രയും............
ഞാന്‍ എന്തു പകരം തരണം?
പിന്നെയും ഞാന്‍ ചിരിച്ചു.....
അവന്‍ പിണങ്ങി.....
പിന്നെയും ഇണങ്ങി.......
ഒടുവില്‍ എപ്പോഴോ......
ഒരു രാത്രി വര്‍ത്തമാനത്തിനിടക്ക്
അവന്‍ ചോദിച്ചു...........
നിനക്കു ഞാന്‍ ആരാണ് ?
ഞാന്‍ അപ്പോഴും ചിരിച്ചു.............
എന്താ ഞാന്‍ ചിരിക്കുന്നെ
എന്ന് നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ എന്താ പറയുക.....
എനിക്ക് എന്തെങ്കിലും ഒന്ന് വേണം എന്ന്
ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എങ്കില്‍.....
അത് ഒരു പിതാവിന്റെ സ്നേഹമാണ്............
ആര്‍ക്കാ അത് തരാന്‍ പറ്റുക ? അല്ലേ?
ഞാന്‍ ആഗ്രഹിച്ചു തുടങ്ങിയപ്പോഴേക്കും
എനിക്ക് നഷ്ട്ടപ്പെട്ടത് ഒരു തണല്‍ മരത്തിന്റെ തണുപ്പാണ്.....
ഞാന്‍ കരഞ്ഞു കേണിട്ടും എനിക്ക് കിട്ടാതെ പോയത്.....
വീണു പോയേക്കാവുന്ന നിമിഷങ്ങളിലെ ഒരു താങ്ങാണ്...........
പിന്നെ ഇരുട്ടിനെ പേടിയെന്ന് പൊളി പറഞ്ഞു....
പതുങ്ങിയിരിക്കാന്‍....ഒരു അഭയമാണ്......
വഴിതെറ്റുക ഇല്ലെന്ന് അറിയുമ്പോഴും......
മുറുകെ പിടിച്ചു നടക്കാന്‍
സ്നേഹത്തിന്റെ ചൂടുള്ള കൈത്തലമാണ്.......
പിന്നെ ഉള്ളിലെ കടം കഥകള്‍ക്ക്
ഉത്തരം തേടിതരുന്ന ഒരു അദ്ധ്യാപകന്‍.....
പിന്നെ പിന്നെ......
ചെറിയ പിനക്കങ്ങളെ.........
ഐസ് ക്രീം പോലെ..... അലിയിചിരുന്ന സ്നേഹം ..........
ഇത്രയും എനിക്ക് തിരിച്ചു കിട്ടാത്ത ഒരു കിനാവ്
മാത്രമാകുമ്പോള്‍.................
എങ്ങിനെയാണ് പ്രിയപ്പെട്ട കൂട്ടുകാരാ....
എനിക്ക് എന്തു വേണമെന്ന് പറയുന്നത്?
നീ ഇനി ഒരിക്കല്‍ പോലും എന്നോട് ചോദിക്കില്ലെന്ന്
പറഞ്ഞു വിഴുങ്ങിക്കളഞ്ഞ..........
ചോദ്യങ്ങള്‍ക്കൊക്കെയും ഉത്തരമാവില്ല.........
എന്നാലും......
നീ അറിയണം..................
ജീവിതത്തില്‍ ഒന്നും അമിതമായി ആഗ്രഹിക്കാതെ ഇരുന്നിട്ടും.....
എല്ലാ സന്തോഷങ്ങളും......
ഒരു കൈ അകലത്ത് നഷ്ട്ടമായ....എന്നോട്
നീ സഹതാപം കാണിക്കരുത്.....
നിന്‍റെ സൌഹൃദം സഹതാപത്തിന്റെ മുഖം മൂടി
അണിഞ്ഞു വന്നാല്‍.......നിന്നെ കൂടി എനിക്ക് നഷ്ട്ടമാകും.....
അങ്ങനെ നഷ്ട്ടമാകാതിരിക്കട്ടെ........
No comments:
Post a Comment