നിന്‍റെ നരന്‍....... നിന്‍റെ വാക്കുകളിലെ മനോഹാരിതയില്‍ മയങ്ങിയപ്പോഴും..........
നീ എന്‍റെ വേണുഗാനം കേട്ടു സ്വയം മറന്നപ്പോഴും......
നിന്നെ എനിക്കും, എന്നെ നിനക്കും അറിയാന്‍ ....
പ്രണയത്തിന്‍റെ പരാഗ രേണുക്കളിലായി...
പതിപ്പിച്ചു വച്ച മുന്‍ജന്മ സ്മ്രിതികള്‍ ഉണ്ടായിരുന്നു....
ഒരു കുഴല്‍ നാദത്തില്‍ സ്വയം മറന്ന രാജകുമാരിക്ക് പക്ഷെ.....
രാജകുമാരന്റെ ഓര്‍മകളില്‍ എവിടെയും....
ഒരു കാട്ടുപൂവിന്റെ ഗന്ധം പകര്‍ത്താന്‍ ആയില്ല...
അത് ഏതു ജന്മത്തിന്റെ തെറ്റോ......
പറയപ്പെടാത്ത പ്രണയത്തിന്‍റെ നഷ്ട്ടമോ അല്ലേ..... പ്രിയേ?
രാജകുമാരന്‍ ലയിച്ചത് തന്റെ തന്നെ ഗാനത്തിലാണ്....
ഞാന്‍ നിന്‍റെ മിഴികളില്‍ ഉരുകിയ പ്രണയത്തില്‍
തളക്കപ്പെട്ടതുപോലെ അല്ല പ്രിയേ....
മത്സ്യ കന്യക അതേ ഗാനത്തിന്റെ ഈരടികളില്‍
ഇഹലോകം മറന്നതാണ്.....
നിന്നെപ്പോലെ എന്‍റെ മയില്‍പ്പീലി ചന്തത്തില്‍
ഇഹം മറന്നതല്ല......
അവള്‍ പ്രണയിച്ചത്.......
കാതുകളില്‍ അമൃതായ കുഴല്‍വിളി നാദത്തെ ആണ്...
നീ പ്രണയിച്ച പോല്‍ എന്‍റെ സ്വത്വത്തെ അല്ല..........
നൈമിഷിക വികാരങ്ങള്‍......
ഇരുട്ടിന്റെ... വിഷാദത്തിന്റെ ഇരുള്‍ അറകള്‍ തീര്‍ക്കും എന്ന്
എന്‍റെ പ്രിയേ..... എത്ര വട്ടം നിന്‍റെ കാതില്‍....
പ്രണയ യമുനാ തീരത്ത് വച്ച് ഞാന്‍ പറഞ്ഞു തീര്‍ത്തത് ആണ്
എന്നിട്ടും നീ ഒരു ആമ്പല്‍ പൂവിനുള്ളില്‍ കുരുങ്ങിപ്പോയ
കുമാരിയെ ഓര്‍ത്ത് കേഴുന്നു......
നിന്‍റെ മനസ്സാം പദ്മതില്‍ കുരുങ്ങിയ ......
മധുപമായി പറക്കുന്ന എന്‍റെ പ്രണയം
കണ്ടില്ലെന്നു നടിക്കുന്നുവോ നീ?
No comments:
Post a Comment