എന്‍റെ ശ്രേയാ....
നീ എന്തിനു നിന്‍റെ സ്വപ്നങ്ങളോട് പരിഭവിക്കുന്നു?
നിന്‍റെ സ്വപ്‌നങ്ങള്‍ എല്ലാം
എന്‍റെ കുസൃതികളല്ലേ....?
പക്ഷെ...
ആദ്യമായി... ഞാന്‍ നിന്നോട് ഒന്ന് പരിഭവിചോട്ടെ..?
നീ എന്തിനു....
ഈന്തപനക്ക് മുകളില്‍ ചക്കയുണ്ടായതും
മണല്‍ കൂനയിലൂടെ നീള ഒഴുകി വന്നതുംസ്വപ്നം കാണുന്നു?
എന്തിനാണ്.....
ഇന്നലെ രാത്രി നിന്നെ കടിക്കാന്‍ വന്ന ചോളന്‍ ഉറുമ്പിനെ
തെങ്ങില്‍ കെട്ടിയിട്ടു പേപട്ടിയെ പോല്‍ തച്ചതും -
കുഞ്ഞു പൂവില്‍ ഏറി വന്ന ആലിസിനെ വണ്ടെര്‍ലാന്റിലേക്
തിരിച്ചു വിട്ടതും.... സ്വപനം കാണുന്നെ?
നിനക്കു കാണാനായി മാത്രം.....
ഞാന്‍ ചൂടുന്ന മയില്‍പ്പീലിയും.....
നീ കൊരുത് തന്ന മലര്‍ മാലയും
നിന്‍റെ സ്വപ്നങ്ങളില്‍ നിന്നും അന്ന്യമാകുന്നോ....?
നിന്‍റെ നരന്‍ സ്വാര്‍ഥനാകുന്നു...പ്രിയേ...
നിന്‍റെ ചെമ്പക ചുവട്ടില്‍ ഞാനുണ്ടാവും.....
നമുക്ക് ഒരിക്കല്‍ കൂടി കുന്നിക്കുരു മണികള്‍
വാരിക്കളിക്കാം....
നമ്മള്‍ ഓടിക്കളിച്ച തേന്മാവിന്‍ ചുവടും....
കളി വീടുണ്ടാക്കിയ മുറ്റവും....
എന്നെപ്പോലെ..... നിന്‍റെ വിരഹത്തില്‍
പിടയുകയാണ്..............
വരൂ സഖി.....
എന്‍റെ പീലി കണ്ണില്‍
നിന്‍റെ സ്വപ്നങ്ങളെ ഇറക്കി വക്കു.............
ഇനി നിന്‍റെ കൃഷ്ണമണികളില്‍....
നിന്‍റെ നരന്‍ മാത്രമാവട്ടെ..........
നല്ല വരികള്‍.
ReplyDeleteനല്ല കവിത.
ReplyDeleteആശംസകള്‍
നന്നായിരിക്കുന്നു നിഷ
ReplyDeleteThank u പട്ടേപ്പാടം റാംജി, ഹംസ , ടോംസ്||Toms
ReplyDeleteആരാണ് ശ്രേയ?
ReplyDelete