"മഴ മോഹങ്ങള്‍..."

Monday, April 5, 2010

എന്‍റെ മഴ

ചില്ലുജാലകത്തിനപ്പുറത്തെ..... 


കൊതിപ്പിക്കുന്ന മഴയാണ് പ്രണയം....
മഴയില്‍ ചാലിച്ച  പ്രണയത്തിന്‍റെ  തുള്ളികളില്‍....
മഴവില്‍ ചന്തവുമായി  വരുന്നത് ആരായിരിക്കും... 

ഹൃദയത്തിലെ പ്രണയം ഉരുകി.... 
കണ്ണുനീരായി...
മഴയോട് കൈ കോര്‍ക്കുമ്പോള്‍.... 
മഴ കാതില്‍ പറഞ്ഞില്ലയോ? 
അവന്‍ വരും എന്ന്?

മഴയുടെ നിശബ്ദമായ പിന്‍വാങ്ങല്‍ പോലെ... 
മെല്ലെ വിളിപ്പാടകലേക്ക്  മാറി ഒതുങ്ങുന്ന 
സ്വപനങ്ങളെ ... വാരിയെടുക്കുവാന്‍ ....
വരില്ലേ അവന്‍?

എന്‍റെ മാത്രം..... നക്ഷത്രകണ്ണുള്ള രാജകുമാരന്‍....
എന്‍റെ മഴത്തുള്ളികളില്‍....
പ്രണയത്തിന്‍റെ മഴവില്ല് വിരിയിക്കാന്‍....

കണ്പീലികളില്‍ ഉരുകിയിറങ്ങുന്ന 
പ്രണയത്തിനെ ചുണ്ടിനാല്‍ ഒപ്പിയെടുക്കാന്‍..
വിരല്‍തുംബുകളിലും മധുരം 
കിനിയുന്നു എന്ന് കളി പറയാന്‍.....

പിന്നെ പരിഭവിച് ഒതുങ്ങി മാറുമ്പോള്‍... 
പൂച്ചക്കുഞ്ഞിനെ പോലെ കുറുങ്ങാന്‍...
എന്റേതെന്നു കാതില്‍ പറഞ്ഞു...
ചേര്‍ത്ത് പിടിക്കാന്‍.....

വരുമായിരിക്കും....
അവന്‍....
ഈ മഴ പെയ്തു തീരും മുന്നേ.....
വരുമായിരിക്കും....
എന്‍റെ മഴ ഒരിക്കലും കള്ളം പറയില്ല.....

4 comments:

  1. സ്വപ്‌നങ്ങള്‍ സുന്ദരമാണ്, നിറമുള്ളവയാണ്.
    കാത്തിരിക്കാന്‍ കൊതിപ്പിക്കുന്ന മഴയുടെ താളം മനോഹരമാണ്.
    ചന്നം പിന്നം പെയ്യുന്ന മഴയ്ക്ക് ത്രസിപ്പിക്കുന്ന ഭാവമാണ്.
    ചിലപ്പോള്‍ ക്രൂരന്റെ സ്വഭാവമെന്കിലും.

    പിന്നെ പരിഭവിച് ഒതുങ്ങി മാറുമ്പോള്‍...
    പൂച്ചക്കുഞ്ഞിനെ പോലെ കുറുങ്ങാന്‍...

    ഈ വരികള്‍ ഒത്തിരി ഇഷ്ടായി.

    ReplyDelete
  2. തീർച്ചയായും, മഴ അത് പ്രണയം തന്നെയാണു ഒരോ മലയാളിക്കും എന്ന് വിശ്വസിക്കുന്നവനാണു ഞാൻ.
    റാജി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.
    ആ വരികളിൽ ഒരു നിഷ്കളങ്കയായ ഒരു നാടൻ പെൺക്കൊടിയെ ഞാൻ കാണുന്നു...

    ReplyDelete
  3. thank u പട്ടേപ്പാടം റാംജി , അനിയൻ തച്ചപ്പുള്ളി

    ReplyDelete
  4. മുഴുവനും പ്രണയമാണല്ലോ,
    മഴയിലാണോ, പെയ്തിറങ്ങിയ പ്രണയത്തിലാണോ നനഞ്ഞത്?

    ReplyDelete