"മഴ മോഹങ്ങള്‍..."

Friday, February 5, 2010

ഇന്നലെ , ഇന്ന്, നാളെ....

ഇന്നലെ:-
  
 ഓര്‍മ്മകള്‍ ഇല്ലാതിരിക്കുകില്‍....
 എങ്ങനെ ഇന്നലെകള്‍ ഉണ്ടാകും?

 ഇന്നലെകള്‍ എല്ലാം........
 ഓര്‍മകളുടെ താളുകള്‍ അടുക്കിയ 
 ഒരു പുസ്തകം പോലെ......
 വായിച്ചിട്ടും.., വായിച്ചിട്ടും.....
 മതിവരാതെ..........


ഇന്ന്:-

  ഒരു യാഥാര്‍ത്ഥ്യം മാത്രാണ് ഇന്ന് 
 ഇന്നലെകള്‍ക്ക് ആശ്വാസമാകുകയും..,
 നാളെകള്‍ എന്ന പ്രതീക്ഷയ്ക്ക്
 ചിറകു തുന്നുകയും ചെയ്യുകയാണ് ഇന്ന്....

 ഇന്നലെകളും, നാളെകളും ഇല്ലാത്ത 
 "ഇന്ന്" ഒരു കാണാകിനാവാണ് 

 ഇന്നിലേക്ക്‌ ചിത്രതുന്നലുകള്‍ ഉള്ള 
 ചിറകുകള്‍ വച്ച് ചേര്‍ത്ത് 
 നാളെകള്‍ നോക്കി ചിരിക്കുന്നു.........

നാളെ:- 
 ദീര്‍ഘ നിശ്വാസത്തിന്ഒടുക്കം 
 കൂട്ടിച്ചേര്‍ക്കാന്‍ ഒരു പ്രതീക്ഷ 

 കണ്ണുകളില്‍.....
 തിളക്കം വരച്ചു ചേര്‍ക്കുന്ന  
 പ്രതീക്ഷ.......

 പലപ്പോഴും.........

   ഒരു ചോദ്യ ചിഹ്നമാകുന്ന...
  പിടി തരാത്ത കടം കഥയാകുന്ന....
  നാളെ.....

  നാളെകള്‍ ആര്‍ക്കു വേണ്ടിയാണ്?
  
  പുനര്‍ജനിക്കപെടാത്ത 
  ഇന്നലെകളിലെ ആകാശത്തിനേയും...

  മഞ്ഞുറഞ്ഞുപോയ...
  ഇന്നിനെയും ഓര്‍ത്ത്‌....
  വേദനിക്കുന്നവര്‍ക്ക് മാത്രം....

  അവര്‍ക്ക് മാത്രം സ്വന്തമാണ് 
  നാളെകള്‍.......

Friday, January 29, 2010

മഴക്കാലം

നിനക്കുവേണ്ടി 
എന്‍റെയുള്ളില്‍ ഒരു പൂക്കാലം വിടര്‍ന്നപ്പോഴും.....
നീ മറ്റെവിടെയോക്കെയോ അലയുകയായിരുന്നു....

മോഹത്തിന്റെ അവസാനത്തെ മൊട്ടും 
കരിഞ്ഞു വീണപ്പോള്‍.......
നീ ഒരു കുടന്ന പൂക്കള്‍ക്കായി കൈ നീട്ടി...

ഞാന്‍ കരഞ്ഞുപോയി....
പതിയെ....പതിയെ....
ഒരു കാലവര്‍ഷത്തിന്റെ പെയ്ത്ത്......

നിനക്കു വേണ്ടിയായിരുന്നു-
ഞാന്‍ മഴയായ് പെയ്തത്....

ഒടുവില്‍ അവസാനത്തെ തുള്ളിയും....
പെയ്തു തീര്‍ന്നപ്പോള്‍....
നീ ദാഹ ജലത്തിനായി കൈ നീട്ടി.....

എനിക്ക് കരയാനായില്ല...
ചിരിക്കാനും......

നാളെകള്‍ എനിക്ക് 
സന്തോഷം തരുമെന്ന്....
ഇന്നിന്റെ ഇരുട്ടില്‍ നിന്നുകൊണ്ട്....
എനിക്ക് പറയാന്‍ വയ്യ....

എന്‍റെ ഓര്‍മകളില്‍ നിന്നും നഷ്ടമാകുന്നത്...
ഒരു വസന്തകാലം മുഴുവനാണ്‌....

നിനക്കായ് പെയ്തു തീര്‍ത്ത.......
ഒരു മഴക്കാലം മുഴുവനാണ്‌.......

Monday, January 18, 2010

നിറങ്ങളും......ഞാനും....

പ്രണയത്തിന്റെ നിറം..
വയലറ്റുപുഷ്പങ്ങളുടെ വസന്തത്തിലാനെന്നു.....
ക്യാമ്പസ്‌ ചുവരുകളിലെ
കവിതകള്‍ വിളിച്ചു പറഞ്ഞപ്പോള്‍....
ഞാനും വയലെറ്റ് പുഷ്പങ്ങളെ  
പ്രണയിക്കാന്‍ തുടങ്ങി.....

ചുവപ്പിന്റെ തീക്ഷ്ണത....
കണ്ണിനെച്ചുട്ടുപോള്ളിച്ചപ്പോഴും.....
വയലറ്റുപുഷ്പങ്ങള്‍ വിടര്‍ന്നു തന്നെ നിന്നു....
 
മഞ്ഞ...
  മരണത്തിന്റെ നിറമെന്നു..
അറിയുന്നതിന് മുന്‍പ് തന്നെ....
അത് എന്‍റെ പ്രിയപ്പെട്ട നിറമായിരുന്നു.....
മരണമെന്ന് അറിഞ്ഞിട്ടും
അടര്‍ത്തി മാറ്റാനാവാത്ത ഇഷ്ട്ടം.....

വര്‍ണ വസന്തങ്ങള്‍ക്കിടയില്‍
കറുപ്പിനെയും, വെളുപ്പിനെയും....
ഞാന്‍ വിസ്മരിച്ചു...

പിന്നീടെപ്പോഴാണ്
കറുപ്പിനെ ഞാന്‍ ആദ്യമായി അറിഞ്ഞത്?

"നിന്‍റെതു പൂച്ച കണ്ണ് ആണല്ലോടി" എന്ന്
കളിയായി പറഞ്ഞ
കൂട്ടുകാരന്റെ കണ്ണുകള്‍....കറുത്തത്ആയിരുന്നു....

സൌഹൃദത്തിനു കറുപ്പ് നിറം ചേരുമോ?

അറിയില്ല.....

എന്നാലും എനിക്ക് കറുപ്പും
പ്രിയമുള്ള നിറമായി....

പിന്നെ പിന്നെ.....
ഞാന്‍ പിന്നിട്ട വഴികള്‍ അത്രയും.....
തിരക്കിന്റെ...,തീക്ഷ്ണതയുടെ
നിറങ്ങള്‍ ആയിരുന്നു....

സാന്ത്വനത്തിന്റെ പച്ചപ്പ്‌....
സ്വപ്നത്തില്‍ മാത്രമായി ഒതുങ്ങിയപ്പോഴും....
കണ്ണീരിന്റെയും, സ്വപ്നത്തിന്റെയുംനിറങ്ങള്‍............
ഞാന്‍ ചികഞ്ഞു നോക്കി കൊണ്ടിരുന്നു....

സ്നേഹം ചിരിയില്‍ പതിപ്പിച്...
മുന്നില്‍ നിന്നവരുടെയൊക്കെ
ചിരിയുടെ അറ്റത്ത്‌ ചോര മണക്കുന്നുണ്ടായിരുന്നു....
ചിരിയുടെ ചുവപ്പിനെ....
അന്ന് ഞാന്‍ വെറുത്തു തുടങ്ങി....

അനാഥത്വത്തിന്റെ നരച്ചു പിഞ്ഞിയ മൂലകള്‍ക്ക്.....
ആകര്‍ഷകമായ നിറങ്ങള്‍ ഇല്ലാതിരുന്നിട്ടും.....
ഞാന്‍ അഭയം അവിടെയാണെന്ന് അറിഞ്ഞു....

പിന്നീടൊരിക്കലും....
ഒരു കണ്ണുകളിലും....
സ്നേഹത്തിന്റെ കറുപ്പ് ഞാന്‍ അറിഞ്ഞില്ല....

ഒറ്റപ്പെടലിന്റെ നിറം കറുപ്പിലേക്ക്‌ ചാലിച്....
മറവിയുടെ നിറത്തിന് വേണ്ടി.....
ഞാന്‍ കാത്തിരുന്നു......

എനിക്ക് വേണ്ടത്.....
മറക്കാന്‍ ഒരു നിറമായിരുന്നു.....

Thursday, November 26, 2009

ഈ രാത്രി പുലരാതിരുന്നെങ്കില്‍.......

എനിക്ക് നഷ്ട്ടമാകുന്നത്
ഒരു ജന്മത്തിന്റെ മുഴുവന്‍
സന്തോഷമാണ്..........
ഒരിക്കലും തിരിച്ചു കിട്ടാത്ത
ചിലതും ഉണ്ടാകും അല്ലേ...?
ജീവന് തുല്യം കാണുന്ന
പ്രിയപ്പെട്ട സ്വപ്‌നങ്ങള്‍....
പക്ഷെ.....
നഷ്ടങ്ങളുടെ കണക്കെടുക്കാന്‍
ഒരിക്കലും ഞാന്‍ കാത്തു നില്‍ക്കില്ല.........
എനിക്ക് എന്റെ സ്വപ്‌നങ്ങള്‍
നഷ്ടമാകുന്നതിനു മുന്‍പേ.......
സ്വപ്നങ്ങള്‍ക്ക് ഞാന്‍ നഷ്ട്ടമാകും......
ഒരു രസമുള്ള ഒളിച്ചു കളി.
മരണത്തെ ഇപ്പോള്‍ ............
ജീവിതത്തെക്കാള്‍
സ്നേഹിക്കാന്‍ തോന്നുന്നു....
എനിക്ക് സങ്കടങ്ങള്‍ മാത്രം
തരാനായി
ഈ രാത്രി പുലരാതിരുന്നെങ്കില്‍.......

ഒരു അന്ധന്‍റെ കുറിപ്പ്.....മൂകന്റെയും

എനിക്ക് മുന്നില്‍
നിറങ്ങളുടെ ലോകമില്ലായിരുന്നു...
കറുപ്പാണ് എന്റെ മുന്നില്‍ എന്നറിയാനും
എനിക്ക് കഴിവില്ലായിരുന്നു....
കൂടപ്പിറപ്പിന്റെ ശബ്ദം തിരിച്ചറിയാന്‍
എനിക്ക് പക്ഷെ.......കഴിയുമായിരുന്നു.
ഇടക്കിടക്കുയരുന്ന തേങ്ങലുകള്‍
വിശപ്പിന്റെതാണെന്ന് അറിഞ്ഞിരുന്നു

മുളവടി തട്ടി ഇടറി നടക്കുമ്പോള്‍ .......
അന്ധകാരം എന്റെ സഹചാരിയായി
നിറങ്ങളുടെ ലോകത്ത് ഏവരും തിമിര്‍ക്കുമ്പോള്‍.....
ഇരുളിന്റെ ലോകത്ത് ഞാന്‍ ഒതുങ്ങി

മുളവടിയിലൂന്നി  നടന്ന ഒരുനാള്‍
തണുത്ത് ഉറഞ്ഞത്എന്തോ മുഖത്ത് തട്ടി
ഒറ്റകൈ കൊണ്ട് പരതവേ..........
തൂങ്ങിക്കിടക്കുന്ന പാദങ്ങള്‍
പിന്നെ പിന്നെ
കൂടപ്പിറപ്പിന്റെ ആര്‍ത്തനാദം............
മരണത്തിന്റെ നിറവും എനിക്കറിവില്ലായിരുന്നു

എന്റെ സ്വപ്‌നങ്ങള്‍ അത്രയും
ഇരുളിന്റെ കോട്ടകള്‍ ആയിരുന്നു
ശബ്ദങ്ങള്‍ മാത്രം ഉയര്‍ന്നു കേള്‍ക്കാവുന്ന
ഇരുളിന്റെ കോട്ടകള്‍..........

പിന്നെപ്പിന്നെ ശബ്ദങ്ങളെ ഞാന്‍ വെറുത്തു
അവ എന്നെ വിഴുങ്ങിക്കളയുമോ എന്ന് ഭയന്നു..

ഇനി ഒരു ഒളിച്ചോട്ടം...........
മുളവടി ഇടറി ഇടറി ചരലുകല്‍ക്കിടയിലൂടെ ഊര്‍ന്നു....
കൂടപ്പിറപ്പുകള്‍ തനിക്കായി വിഷമിക്കുന്നതോര്‍ത്തു.......
മനസ്സും ഉടലും കരിഞ്ഞു...വിയര്‍പ്പു ചാലിട്ടു....
തട്ടിയിടറി വീണ്ഉരുണ്ട്  ലക്‌ഷ്യം ഇല്ലാതെ നടന്നു....
അരികില്‍ കൊഞ്ചല്‍ ഊറും സ്വരം
.......കുറേകൂടി അടുത്തു........
പാദസരം അണിഞ്ഞ്  എത്തും കന്യകയോ......!!!
അല്ല.....

പിന്നെ...............?

മുന്‍പ് കേള്‍കാത്ത ശബ്ദം.......
കുനിഞ്ഞു പരതവേ.......കൈകളില്‍ തണുപ്പ്
മുന്‍പെന്നോ മുഖത്ത് തട്ടിയാടിയ പാദങ്ങള്‍ തന്‍ തണുപ്പ്
അതിനെ മരണമെന്ന് ഉറപ്പിച്ചു  ഞാന്‍
കൈകുമ്പിളില്‍ കോരിയെടുത്ത് ചുണ്ടോടടുപ്പിച്ചു
തണുപ്പ് ചൊടികളില്‍ അരിച്ചു കയറവേ.........
"ആഹ്ലാദം" അത് സിരകളില്‍ അലറിച്ചിരിച്ചു.......
ഊന്നുവടി ദൂരെ എറിഞ്ഞ് കാലുകള്‍ വലിച്ചുവച്ചു
നദിയുടെ തണുപ്പിലേക്ക്......മരണത്തിന്റെയും.........

ആ നിമിഷം.......

മനസ്സില്‍ കൂടപ്പിറപ്പുകളുടെ ശബ്ദം മുഴങ്ങി..........
ആശ്വാസം കൊണ്ട് എന്റെ ചുണ്ടുകള്‍ വിതുമ്പി...........
പുറത്തു വരാത്ത ശബ്ദത്തെ
അന്നാദ്യമായി ഞാന്‍ സ്നേഹിച്ചു.........

നിശാസ്വപ്നം

എന്‍റെ നെടുവീര്‍പ്പുകളില്‍ പോലും...


നിന്‍റെ ശ്വാസത്തിന്റെ ചൂട്

എന്‍റെ ചിന്തകളെയും..........

മനസ്സിനെയും ചുട്ടുപൊള്ളിക്കുന്ന

കണ്ണുനീരിന്റെ ചൂട്

നിന്‍റെ നെഞ്ചോടുചേര്‍ന്ന്

നിന്‍റെ ശ്വാസതാളം അറിഞ്ഞ്


മയങ്ങിയ രാവിനെ.....

കാതില്‍ പറഞ്ഞിട്ടും പറഞ്ഞിട്ടും

തീരാതിരുന്ന സ്വപ്നങ്ങളെ.....

എനിക്ക് തിരികെ വേണം

ഞാന്‍ തിരിച്ചു ചോദിക്കുന്നത്

എന്‍റെ ജീവിതമല്ല

ജീവനാണ്......

നീ ഇല്ലായെങ്കില്‍.....

പൊലിഞ്ഞുപോയേക്കാവുന്ന

ഒരു ജീവന്‍.......

മോഹം

നരച്ച പകലുകളിലും


കറുത്ത രാവുകളിലും......

നിന്‍റെ ഓര്‍മ്മകള്‍ക്ക് മാത്രം

കൂടൊരുക്കിയ ഒരു ഹൃദയം

തപിച്ചു കൊണ്ടേ ഇരിക്കുന്നു......

പരിഭവിക്കാന്‍ അവകാശമില്ലാതെ

കരയാന്‍ അനുവാദമില്ലാതെ

എന്തിനൊക്കെയോ വേണ്ടി

മുന്നില്‍ വന്നു നിന്നപ്പോഴും

നിനക്ക് എന്‍റെ നൊമ്പരം

കാണാതെ പോകുന്നു....

ജീവിക്കാനുള്ള മോഹം

തുടങ്ങിയിടത്ത് തന്നെ

എനിക്ക് കിട്ടിയത് "പൂര്‍ണവിരാമം"

ഒരു പക്ഷെ........

എനിക്ക് തെറ്റിയിരിക്കാം....

പക്ഷെ....

നേര്‍വഴി കാട്ടേണ്ടതും നീ ആയിരുന്നു....

Tuesday, November 3, 2009

നിലാവെട്ടം

നിഴലും നിലാവും ഒളിച്ചു കളിക്കുന്നിടത്ത്............
എന്‍റെ കുഴിമാടത്തിന്റെ ആദ്യത്തെ കിള.........
നിന്‍റെ കൈകൊണ്ടുതന്നെ എന്‍റെ അന്ത്യനിദ്രക്കു
ആലയം പണിയനമെന്നത് എന്‍റെ സ്വാര്‍ത്ഥത അല്ല.........
നിന്‍റെ ഓര്‍മകളില്‍ ജീവിക്കുന്നതിനേക്കാള്‍............
ഒന്നുമോര്‍ക്കാതെ മരിക്കുന്നതാണ് ഇപ്പോള്‍ എന്‍റെ ആശ്വാസം........
നിഴല്‍യുദ്ധങ്ങള്‍ക്കൊടുവില്‍ നിന്‍റെ ഹൃദയം.......
എന്നില്‍ നിന്നും പറിച്ചെടുത്ത്‌ നീ എറിഞ്ഞുകളഞ്ഞപ്പോഴും......
നിന്‍റെ സന്തോഷംഎന്നോര്‍ത്ത്‌ ഞാന്‍ ആശ്വസിച്ചു.......
പിന്നെയും......
അലഞ്ഞുതീര്‍ന്നു നീ തിരികെ വന്നപ്പോള്‍.........
എന്‍റെ ഹൃദയത്തിന്റെ വാതിലുകള്‍
തുറന്നു വച്ച് ഞാന്‍ കാത്തിരുന്നു............
കാരണം.............
നീ പറഞ്ഞത് പോലെ.......
ആദ്യത്തെ തെറ്റ്............
ക്ഷമിക്കപ്പെടാവുന്ന....മനസിന്റെ ഒരു തെറ്റ്...........
നീ വന്നത് എന്‍റെ വെളിച്ചങ്ങളെല്ലാം............
അണച്ചുകളഞ്ഞിട്ടും...........
നീ എന്റേത് മാത്രമാണെന്ന തിരിച്ചറിവില്‍.............
ഞാന്‍ ചിരിച്ചു........
പിന്നീടെപ്പൊഴോ........മറ്റൊരു നിഴലോടുചെര്‍ന്ന്...
നിന്നെ കാണും വരെ.............
നിന്‍റെ ന്യായീകരണങ്ങള്‍...........
ഒരു പക്ഷെ...........
സത്യമായിരിക്കാം..............
പക്ഷെ............
എന്റേത്  മജ്ജയും,  മാംസവും കൊണ്ട് നിര്‍മിച്ച
നിനക്ക് വേണ്ടി മാത്രം സ്പന്ദിച്ചിരുന്ന ഒരു ഹൃദയമാനെന്നത്...........
നീ സൌകര്യപൂര്‍വ്വം മറന്നു...............
ഇനി ഒരു മടക്കയാത്ര വയ്യ...........
ഒരിക്കല്‍ കൂടി ഒരു പരാജയം..........
വേണ്ട.............
നിനക്ക് വേണ്ടി ഇനി ഒരിക്കലും.............
എന്‍റെ ഹൃദയം...........
സ്പന്ദിക്കതിരിക്കട്ടെ.................

Thursday, October 22, 2009

എന്‍റെ പ്രണയം..

ഞാന്‍ പ്രണയിക്കുന്നു................
ഈ പൂക്കളെ..............
ഈ പുഴകളെ...........
എന്നെ തഴുകുന്ന കാറ്റിനെ.........
പൂമ്പാറ്റകളെ.........
കുഞ്ഞുകുരുവികളെ..............
നിറമുള്ള കടലാസുപൂക്കളെ............
ചാറി വീഴുന്ന..............
മഴനൂലിനെ...................
പരിഭവം പറയുന്ന............
നിലാവിനെ.............
പക്ഷെ................
നീ കൂടെ ഇല്ലെങ്കില്‍ എന്‍റെ പ്രണയം വറ്റിപ്പോകുന്നു..............
നിന്‍റെ കണ്ണില്‍ നോക്കിയിരിക്കാതപ്പോള്‍..........
എന്‍റെ മനസ്സ് മൌനമാകുന്നു..............
നിന്നോട് ചെര്‍നിരിക്കാതപ്പോള്‍ എന്നിലെ  കവിത ........
നിലച്ചു പോകുന്നു..............
നിന്‍റെ കൈത്തണ്ടയില്‍ ചുണ്ട് ചെര്‍ക്കാതപ്പോള്‍ ‍.........
എന്‍റെ പ്രാണനും പരിഭവിക്കുന്നു..........
അതിനാല്‍ അടിവരയിട്ടു ഞാന്‍ പറയുന്നു...............
ഞാന്‍ നിന്നെ പ്രണയിക്കുന്നു.................. 

Tuesday, October 13, 2009

വഴിവിളക്ക്

എന്റെ കാലുകള്‍ ചിതല് പിടിക്കുന്നു.....
ആള്‍ക്കൂട്ടത്തെ നോക്കി ഞാന്‍ വിളിച്ചു പറഞ്ഞു.....
അവര്‍ ചിരിക്കുകയും, പാളിനോക്കി കടന്നു പോകുകയും ചെയ്തു....
ആരെങ്കിലും കാണാതിരിക്കില്ല....
ആശ്വസിച്ച് ഞാന്‍ കാത്തിരുന്നു.
ഓരോ തവണ കാറ്റ് വീശുമ്പോഴും........
എന്റെ മുന്നില്‍ നിന്നും അവര്‍ ഓടി ഒളിച്ചു.....
കണ്ണ്തുറന്നു കാവലായി നിന്നിട്ടും.
രാത്രിയാത്രികര്‍ക്ക് കൂട്ടായി നിന്നിട്ടും....
നുരുംബിച്ച എന്റെ കാലുകള്‍
അവരില്‍ പരിഹാസത്തിന്റെ ചിരി പടര്‍ത്തുന്നു.....
ഒടുവില്‍ കണ്ണ് തുറന്നു തന്നെ ഞാന്‍ വീണപ്പോള്‍...
എന്റെ വെളിച്ചത്തില്‍ അവര്‍ വീഞ്ഞ് നുകരുന്നു.
ഇതാണ് മനുഷ്യന്‍.......
സഖാവ് വീണു കിടന്നാലും....
സ്വന്തം സൌഖ്യമത്രേ പ്രധാനം....

നഷ്ടം....

ഒരു നിമിഷാര്‍ധത്തില്‍ .....
എപ്പോഴോ.....
നിനക്കെന്റെ പ്രണയം
പാഴ്വസ്തു ആയപ്പോള്‍....
എനിക്ക് നഷ്ട്ടമാവുന്നത്....
എന്റെ കാത്തിരിപ്പും....
മഴവില്‍ ചിത്രങ്ങളാല്‍ കൊത്തിയ....
നിന്റെ നാമധേയത്തിന്റെ
പരിശുധിയുമാണ്........
നിറങ്ങള്‍ക്ക് നടുവില്‍......
അന്ന്യയാക്കപ്പെട്ട.....
എന്റെ സ്വപ്നങ്ങള്‍ക്ക്.....
കറുപ്പ് വര്‍ണ്ണം നീ പകര്‍ന്നതാണ്......
കാര്‍മേഘ വര്‍ണ്ണമെന്ന് പൊളി പറഞ്ഞു.....
എന്റെ മനസ്സില്‍ മഴ പെയ്യിച്ചതും നീ തന്നെയാണ്....
ഒടുവില്‍ എപ്പോഴോ നീ നിറങ്ങളെ
സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍....
കറുത്ത കണ്ണുനീരിലൂടെ നിന്നെ പ്രണയിച്ച ഞാന്‍
ഉരുകി തുടങ്ങുകയായിരുന്നു...
നിന്റെ സ്വപ്നങ്ങളില്‍ കറുപ്പിനും, കാര്‍മേഘതിനും
സ്ഥാനമില്ലെന്നതും...
നീ മഴവില്ലിനെ പ്രണയിച്ചതും..
എന്റെ തെറ്റ്കൊണ്ടെന്നു നീ പറഞ്ഞു നിര്‍ത്തുമ്പോള്‍....
വിടര്‍ന്നു തുടങ്ങിയ മഴവില്‍മൊട്ടിനെ
മനസ്സില്‍ തന്നെ തല്ലിക്കൊഴിച്ച്
കറുപ്പിനെയും, ഇരുട്ടിനെയും
ഞാന്‍ വീണ്ടും പ്രണയിച്ചു തുടങ്ങി.....

Monday, May 11, 2009

സമാന്തരങ്ങള്‍.........

സമാന്തര രേഖകള്‍..........
ഒരിക്കലും സന്ധിക്കുന്നില്ല
എന്നിട്ടും.............!!
ഹൃദയം പിന്നിട്ട വഴികളത്രയും
ഇരു സമാന്തര രേഖകളുടെ സംഗമം
കാത്തു കണ്ണ് നനച്ചു........
പറിച്ചു കളഞ്ഞ റോസാ പുഷ്പങ്ങള്‍ക്കായും......
നുറുക്കി കളഞ്ഞ കുരുന്നു പട്ടങ്ങള്‍ക്കായും..........
പാതിരാ കാറ്റിനോട് പരിഭവം പറഞ്ഞു........
ഹൃദയരാഗങ്ങള്‍...........ഒരിക്കലെങ്കിലും.......
നിന്‍റെ ചുണ്ടുകളില്‍ ഈണമായിവിടരുമെന്ന്...........
കൊതിച്ചു........
ഒരിക്കലും സംഗമിക്കാത്ത
സമാന്തരങ്ങള്‍ ആയിനിന്ന്........
ജീവിതം കൊഞ്ഞനം കുത്തി..........
എന്നിട്ടും.............
ഒരിക്കലും പെയ്യാത്ത മുകിലിനോടും...........
ഒരിക്കലും പാടാത്ത പക്ഷിയോടും............
ഞാന്‍ പരിഭവം പറഞ്ഞില്ല ........
പലപ്പോഴായി ചാറിതുടങ്ങിയ
മഴ നൂലുകളിലും...............
നിറങ്ങള്‍ വിരിയിച്ച മഴവില്ലിലും............
ഞാന്‍ സ്വപ്‌നങ്ങള്‍ കൊരുത്തിട്ടില്ല.............

Thursday, April 23, 2009

dreamer

നീല നിലാവില്‍, നിനക്കായ് കാത്ത സ്വപ്‌നങ്ങള്‍...
കളിവാക്കുകള്‍ കൊരുത്തു വെച്ച മലര്‍ മാലകള്‍...
മഞ്ഞു തുള്ളിയായി പിറക്കാന്‍ കൊതിച്ച നിമിഷങ്ങള്‍....
എല്ലാം ഒരു കടം കഥ മാത്രമായിരുന്നെങ്കില്‍............