"മഴ മോഹങ്ങള്‍..."

Tuesday, October 13, 2009

വഴിവിളക്ക്

എന്റെ കാലുകള്‍ ചിതല് പിടിക്കുന്നു.....
ആള്‍ക്കൂട്ടത്തെ നോക്കി ഞാന്‍ വിളിച്ചു പറഞ്ഞു.....
അവര്‍ ചിരിക്കുകയും, പാളിനോക്കി കടന്നു പോകുകയും ചെയ്തു....
ആരെങ്കിലും കാണാതിരിക്കില്ല....
ആശ്വസിച്ച് ഞാന്‍ കാത്തിരുന്നു.
ഓരോ തവണ കാറ്റ് വീശുമ്പോഴും........
എന്റെ മുന്നില്‍ നിന്നും അവര്‍ ഓടി ഒളിച്ചു.....
കണ്ണ്തുറന്നു കാവലായി നിന്നിട്ടും.
രാത്രിയാത്രികര്‍ക്ക് കൂട്ടായി നിന്നിട്ടും....
നുരുംബിച്ച എന്റെ കാലുകള്‍
അവരില്‍ പരിഹാസത്തിന്റെ ചിരി പടര്‍ത്തുന്നു.....
ഒടുവില്‍ കണ്ണ് തുറന്നു തന്നെ ഞാന്‍ വീണപ്പോള്‍...
എന്റെ വെളിച്ചത്തില്‍ അവര്‍ വീഞ്ഞ് നുകരുന്നു.
ഇതാണ് മനുഷ്യന്‍.......
സഖാവ് വീണു കിടന്നാലും....
സ്വന്തം സൌഖ്യമത്രേ പ്രധാനം....

നഷ്ടം....

ഒരു നിമിഷാര്‍ധത്തില്‍ .....
എപ്പോഴോ.....
നിനക്കെന്റെ പ്രണയം
പാഴ്വസ്തു ആയപ്പോള്‍....
എനിക്ക് നഷ്ട്ടമാവുന്നത്....
എന്റെ കാത്തിരിപ്പും....
മഴവില്‍ ചിത്രങ്ങളാല്‍ കൊത്തിയ....
നിന്റെ നാമധേയത്തിന്റെ
പരിശുധിയുമാണ്........
നിറങ്ങള്‍ക്ക് നടുവില്‍......
അന്ന്യയാക്കപ്പെട്ട.....
എന്റെ സ്വപ്നങ്ങള്‍ക്ക്.....
കറുപ്പ് വര്‍ണ്ണം നീ പകര്‍ന്നതാണ്......
കാര്‍മേഘ വര്‍ണ്ണമെന്ന് പൊളി പറഞ്ഞു.....
എന്റെ മനസ്സില്‍ മഴ പെയ്യിച്ചതും നീ തന്നെയാണ്....
ഒടുവില്‍ എപ്പോഴോ നീ നിറങ്ങളെ
സ്നേഹിക്കാന്‍ തുടങ്ങിയപ്പോള്‍....
കറുത്ത കണ്ണുനീരിലൂടെ നിന്നെ പ്രണയിച്ച ഞാന്‍
ഉരുകി തുടങ്ങുകയായിരുന്നു...
നിന്റെ സ്വപ്നങ്ങളില്‍ കറുപ്പിനും, കാര്‍മേഘതിനും
സ്ഥാനമില്ലെന്നതും...
നീ മഴവില്ലിനെ പ്രണയിച്ചതും..
എന്റെ തെറ്റ്കൊണ്ടെന്നു നീ പറഞ്ഞു നിര്‍ത്തുമ്പോള്‍....
വിടര്‍ന്നു തുടങ്ങിയ മഴവില്‍മൊട്ടിനെ
മനസ്സില്‍ തന്നെ തല്ലിക്കൊഴിച്ച്
കറുപ്പിനെയും, ഇരുട്ടിനെയും
ഞാന്‍ വീണ്ടും പ്രണയിച്ചു തുടങ്ങി.....