"മഴ മോഹങ്ങള്‍..."

Thursday, November 26, 2009

ഈ രാത്രി പുലരാതിരുന്നെങ്കില്‍.......

എനിക്ക് നഷ്ട്ടമാകുന്നത്
ഒരു ജന്മത്തിന്റെ മുഴുവന്‍
സന്തോഷമാണ്..........
ഒരിക്കലും തിരിച്ചു കിട്ടാത്ത
ചിലതും ഉണ്ടാകും അല്ലേ...?
ജീവന് തുല്യം കാണുന്ന
പ്രിയപ്പെട്ട സ്വപ്‌നങ്ങള്‍....
പക്ഷെ.....
നഷ്ടങ്ങളുടെ കണക്കെടുക്കാന്‍
ഒരിക്കലും ഞാന്‍ കാത്തു നില്‍ക്കില്ല.........
എനിക്ക് എന്റെ സ്വപ്‌നങ്ങള്‍
നഷ്ടമാകുന്നതിനു മുന്‍പേ.......
സ്വപ്നങ്ങള്‍ക്ക് ഞാന്‍ നഷ്ട്ടമാകും......
ഒരു രസമുള്ള ഒളിച്ചു കളി.
മരണത്തെ ഇപ്പോള്‍ ............
ജീവിതത്തെക്കാള്‍
സ്നേഹിക്കാന്‍ തോന്നുന്നു....
എനിക്ക് സങ്കടങ്ങള്‍ മാത്രം
തരാനായി
ഈ രാത്രി പുലരാതിരുന്നെങ്കില്‍.......

ഒരു അന്ധന്‍റെ കുറിപ്പ്.....മൂകന്റെയും

എനിക്ക് മുന്നില്‍
നിറങ്ങളുടെ ലോകമില്ലായിരുന്നു...
കറുപ്പാണ് എന്റെ മുന്നില്‍ എന്നറിയാനും
എനിക്ക് കഴിവില്ലായിരുന്നു....
കൂടപ്പിറപ്പിന്റെ ശബ്ദം തിരിച്ചറിയാന്‍
എനിക്ക് പക്ഷെ.......കഴിയുമായിരുന്നു.
ഇടക്കിടക്കുയരുന്ന തേങ്ങലുകള്‍
വിശപ്പിന്റെതാണെന്ന് അറിഞ്ഞിരുന്നു

മുളവടി തട്ടി ഇടറി നടക്കുമ്പോള്‍ .......
അന്ധകാരം എന്റെ സഹചാരിയായി
നിറങ്ങളുടെ ലോകത്ത് ഏവരും തിമിര്‍ക്കുമ്പോള്‍.....
ഇരുളിന്റെ ലോകത്ത് ഞാന്‍ ഒതുങ്ങി

മുളവടിയിലൂന്നി  നടന്ന ഒരുനാള്‍
തണുത്ത് ഉറഞ്ഞത്എന്തോ മുഖത്ത് തട്ടി
ഒറ്റകൈ കൊണ്ട് പരതവേ..........
തൂങ്ങിക്കിടക്കുന്ന പാദങ്ങള്‍
പിന്നെ പിന്നെ
കൂടപ്പിറപ്പിന്റെ ആര്‍ത്തനാദം............
മരണത്തിന്റെ നിറവും എനിക്കറിവില്ലായിരുന്നു

എന്റെ സ്വപ്‌നങ്ങള്‍ അത്രയും
ഇരുളിന്റെ കോട്ടകള്‍ ആയിരുന്നു
ശബ്ദങ്ങള്‍ മാത്രം ഉയര്‍ന്നു കേള്‍ക്കാവുന്ന
ഇരുളിന്റെ കോട്ടകള്‍..........

പിന്നെപ്പിന്നെ ശബ്ദങ്ങളെ ഞാന്‍ വെറുത്തു
അവ എന്നെ വിഴുങ്ങിക്കളയുമോ എന്ന് ഭയന്നു..

ഇനി ഒരു ഒളിച്ചോട്ടം...........
മുളവടി ഇടറി ഇടറി ചരലുകല്‍ക്കിടയിലൂടെ ഊര്‍ന്നു....
കൂടപ്പിറപ്പുകള്‍ തനിക്കായി വിഷമിക്കുന്നതോര്‍ത്തു.......
മനസ്സും ഉടലും കരിഞ്ഞു...വിയര്‍പ്പു ചാലിട്ടു....
തട്ടിയിടറി വീണ്ഉരുണ്ട്  ലക്‌ഷ്യം ഇല്ലാതെ നടന്നു....
അരികില്‍ കൊഞ്ചല്‍ ഊറും സ്വരം
.......കുറേകൂടി അടുത്തു........
പാദസരം അണിഞ്ഞ്  എത്തും കന്യകയോ......!!!
അല്ല.....

പിന്നെ...............?

മുന്‍പ് കേള്‍കാത്ത ശബ്ദം.......
കുനിഞ്ഞു പരതവേ.......കൈകളില്‍ തണുപ്പ്
മുന്‍പെന്നോ മുഖത്ത് തട്ടിയാടിയ പാദങ്ങള്‍ തന്‍ തണുപ്പ്
അതിനെ മരണമെന്ന് ഉറപ്പിച്ചു  ഞാന്‍
കൈകുമ്പിളില്‍ കോരിയെടുത്ത് ചുണ്ടോടടുപ്പിച്ചു
തണുപ്പ് ചൊടികളില്‍ അരിച്ചു കയറവേ.........
"ആഹ്ലാദം" അത് സിരകളില്‍ അലറിച്ചിരിച്ചു.......
ഊന്നുവടി ദൂരെ എറിഞ്ഞ് കാലുകള്‍ വലിച്ചുവച്ചു
നദിയുടെ തണുപ്പിലേക്ക്......മരണത്തിന്റെയും.........

ആ നിമിഷം.......

മനസ്സില്‍ കൂടപ്പിറപ്പുകളുടെ ശബ്ദം മുഴങ്ങി..........
ആശ്വാസം കൊണ്ട് എന്റെ ചുണ്ടുകള്‍ വിതുമ്പി...........
പുറത്തു വരാത്ത ശബ്ദത്തെ
അന്നാദ്യമായി ഞാന്‍ സ്നേഹിച്ചു.........

നിശാസ്വപ്നം

എന്‍റെ നെടുവീര്‍പ്പുകളില്‍ പോലും...


നിന്‍റെ ശ്വാസത്തിന്റെ ചൂട്

എന്‍റെ ചിന്തകളെയും..........

മനസ്സിനെയും ചുട്ടുപൊള്ളിക്കുന്ന

കണ്ണുനീരിന്റെ ചൂട്

നിന്‍റെ നെഞ്ചോടുചേര്‍ന്ന്

നിന്‍റെ ശ്വാസതാളം അറിഞ്ഞ്


മയങ്ങിയ രാവിനെ.....

കാതില്‍ പറഞ്ഞിട്ടും പറഞ്ഞിട്ടും

തീരാതിരുന്ന സ്വപ്നങ്ങളെ.....

എനിക്ക് തിരികെ വേണം

ഞാന്‍ തിരിച്ചു ചോദിക്കുന്നത്

എന്‍റെ ജീവിതമല്ല

ജീവനാണ്......

നീ ഇല്ലായെങ്കില്‍.....

പൊലിഞ്ഞുപോയേക്കാവുന്ന

ഒരു ജീവന്‍.......

മോഹം

നരച്ച പകലുകളിലും


കറുത്ത രാവുകളിലും......

നിന്‍റെ ഓര്‍മ്മകള്‍ക്ക് മാത്രം

കൂടൊരുക്കിയ ഒരു ഹൃദയം

തപിച്ചു കൊണ്ടേ ഇരിക്കുന്നു......

പരിഭവിക്കാന്‍ അവകാശമില്ലാതെ

കരയാന്‍ അനുവാദമില്ലാതെ

എന്തിനൊക്കെയോ വേണ്ടി

മുന്നില്‍ വന്നു നിന്നപ്പോഴും

നിനക്ക് എന്‍റെ നൊമ്പരം

കാണാതെ പോകുന്നു....

ജീവിക്കാനുള്ള മോഹം

തുടങ്ങിയിടത്ത് തന്നെ

എനിക്ക് കിട്ടിയത് "പൂര്‍ണവിരാമം"

ഒരു പക്ഷെ........

എനിക്ക് തെറ്റിയിരിക്കാം....

പക്ഷെ....

നേര്‍വഴി കാട്ടേണ്ടതും നീ ആയിരുന്നു....