"മഴ മോഹങ്ങള്‍..."

Friday, February 5, 2010

ഇന്നലെ , ഇന്ന്, നാളെ....

ഇന്നലെ:-
  
 ഓര്‍മ്മകള്‍ ഇല്ലാതിരിക്കുകില്‍....
 എങ്ങനെ ഇന്നലെകള്‍ ഉണ്ടാകും?

 ഇന്നലെകള്‍ എല്ലാം........
 ഓര്‍മകളുടെ താളുകള്‍ അടുക്കിയ 
 ഒരു പുസ്തകം പോലെ......
 വായിച്ചിട്ടും.., വായിച്ചിട്ടും.....
 മതിവരാതെ..........


ഇന്ന്:-

  ഒരു യാഥാര്‍ത്ഥ്യം മാത്രാണ് ഇന്ന് 
 ഇന്നലെകള്‍ക്ക് ആശ്വാസമാകുകയും..,
 നാളെകള്‍ എന്ന പ്രതീക്ഷയ്ക്ക്
 ചിറകു തുന്നുകയും ചെയ്യുകയാണ് ഇന്ന്....

 ഇന്നലെകളും, നാളെകളും ഇല്ലാത്ത 
 "ഇന്ന്" ഒരു കാണാകിനാവാണ് 

 ഇന്നിലേക്ക്‌ ചിത്രതുന്നലുകള്‍ ഉള്ള 
 ചിറകുകള്‍ വച്ച് ചേര്‍ത്ത് 
 നാളെകള്‍ നോക്കി ചിരിക്കുന്നു.........

നാളെ:- 
 ദീര്‍ഘ നിശ്വാസത്തിന്ഒടുക്കം 
 കൂട്ടിച്ചേര്‍ക്കാന്‍ ഒരു പ്രതീക്ഷ 

 കണ്ണുകളില്‍.....
 തിളക്കം വരച്ചു ചേര്‍ക്കുന്ന  
 പ്രതീക്ഷ.......

 പലപ്പോഴും.........

   ഒരു ചോദ്യ ചിഹ്നമാകുന്ന...
  പിടി തരാത്ത കടം കഥയാകുന്ന....
  നാളെ.....

  നാളെകള്‍ ആര്‍ക്കു വേണ്ടിയാണ്?
  
  പുനര്‍ജനിക്കപെടാത്ത 
  ഇന്നലെകളിലെ ആകാശത്തിനേയും...

  മഞ്ഞുറഞ്ഞുപോയ...
  ഇന്നിനെയും ഓര്‍ത്ത്‌....
  വേദനിക്കുന്നവര്‍ക്ക് മാത്രം....

  അവര്‍ക്ക് മാത്രം സ്വന്തമാണ് 
  നാളെകള്‍.......

No comments:

Post a Comment