"മഴ മോഹങ്ങള്‍..."

Thursday, May 13, 2010

സ്വയംവരം...













സുഹൃത്തേ, ഞാനും ഓര്‍ത്തു പോയി..
അറിയാതെ കയ്യില്‍ തടഞ്ഞ മുറിപ്പാട്
എന്നെ എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു...
മരണത്തിന്റെ തണുത്ത കൈകള്‍ ...
എന്നെ തലോടിയെങ്കില്‍ എന്ന് കാത്ത
നരച്ച പകലുകള്‍ ....
വെറുങ്ങലിച്ച രാവുകള്‍ ...
എന്നിട്ടും ....
കണ്ണ് മിഴിച് കാത്തിരുന്നിട്ടും ..
എന്നെ മുട്ടിക്കടന്നു പോകാത്ത ..
മരണത്തിന്റെ കുളിരലകള്‍ ...
മടുപ്പെന്ന മാന്ത്രികത ...
മരണത്തെ വലിച്ചടുപ്പിക്കാന്‍ ...
തോന്നിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു....
മനസ്സിനുള്ളിലെ എല്ലാ പാട്ടുകളും..
നിലച്ചിരിക്കുന്നു...
അറിയാത്ത വാക്കുകള്‍ തിക്കിത്തിരക്കി വരുന്നു..
നീ ശപിക്കപ്പെട്ടവള്‍ എന്ന് വിധിക്കുന്നു...
പെയ്തൊഴിയാ മഴയായി...
ഒരു ജന്മം വിലപിക്കുന്നു...
മരണത്തിനോട്‌.... അപേക്ഷിക്കുന്നു...
വരൂ.....എന്നെ ചേര്‍ത്ത് പിടിക്കു...
നിന്‍റെ കൈകളുടെ തണുപ്പിനെ ഞാന്‍
പ്രണയിക്കുന്നു...
നിന്‍റെ മടിയിലെനിക്ക്....
സുഖ ശീതളമായ ശയ്യ ഒരുക്കിയിട്ട്...
എന്നെ ക്ഷണിക്കു....
എന്‍റെ ശ്വാസം ഉറങ്ങിപ്പോയ
നിന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു മയങ്ങാന്‍...
നിന്‍റെ വധുവാകാന്‍...
നിന്‍ മധുരത്തിലലിഞ്ഞു തീരാന്‍...

1 comment:

  1. അതിമനോഹരമായ കല്പന. പക്ഷെ മരണത്തെക്കാൾ ജീവിതത്തിന്റെ വധുവാകാൻ ശ്രമിക്കു.. വരികൾക്ക് മികവുണ്ട്. കഴിയുമെങ്കിൽ ഫോണ്ട് കളർ കൊടുക്കുന്നതിൽ ശ്രദ്ധിക്കു. അല്ലെങ്കിൽ ഈ കറുത്ത പ്രതലം മാറ്റൂ. വായന ചിലപ്പോളോക്കെ ബുദ്ധിമുട്ടിക്കുന്നു..

    ReplyDelete