"മഴ മോഹങ്ങള്‍..."

Tuesday, June 8, 2010

നിന്‍റെ മാത്രം ചകോരപ്പക്ഷി.....നിന്‍റെ കണ്ണുകളിലേക്കു നോക്കുവാന്‍..
ഞാന്‍ അശക്തയാണ് 
അകന്നു പോകാന്‍ തുടങ്ങുമ്പോഴൊക്കെ....
എന്തോ ഒന്ന് നിന്നിലെക്കെന്നെ വലിച്ചടുപ്പിക്കുന്നു..... 


കേട്ടറിഞ്ഞ വിരഹത്തെ.... 
നീ തൊട്ടറിയാന്‍ ശ്രമിക്കുമ്പോഴൊക്കെ...
നിന്‍റെ നോക്കിന്റെ നഖമുന...
എന്‍റെ ഹൃദയത്തെ കീറി മുറിക്കുന്നു.... 


ഞാന്‍ ഉറങ്ങട്ടെ....
നിന്‍റെ ഹൃദയത്തുടിപ്പുകള്‍...
എനിക്ക് മാത്രം താരാട്ടാകുന്ന...
ഈ രാത്രി എനിക്കാകുമേറെ സ്വപ്നം കാണുവാന്‍..
നിന്‍റെ നെഞ്ചോടു ചേര്‍ന്ന് മയങ്ങുവാന്‍....
നിന്‍റെ ഹൃദയത്തില്‍ ചേര്‍ത്തുവച്ച
എന്‍റെ ചുണ്ടുകള്‍ പതിയെ പതിയെ...
നിന്നോട് മന്ത്രിച്ചില്ലേ...? 
ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്ന്...?


പറഞ്ഞും...പറയാതെയും...
നീയും ഞാനും ബാക്കിവെച്ച...
ഈ മൊഴികള്‍ ഒക്കെയും.... 
ഇനിയുമൊരു കാറ്റായി പുനര്‍ജനിക്കും....
നിന്റെയും എന്റെയും...മറന്ന് തുടങ്ങിയ ഓര്‍മ്മകളില്‍... 
ഇനി ഒരു കൊടുങ്കാറ്റിനും ഉലക്കാനാവാതെ....
കാത്ത്‌ വക്കാനാശിച്ച സ്വപ്ന ധൂളികള്‍.....
പറത്തിയെടുക്കാന്‍ ഒരു കാറ്റ്....


പിന്നീടൊടുവില്‍....
മറന്നു കളയാം എന്നൊരു വാക്കിന്റെ ബലത്തില്‍...
നീ മുറുകെ പിടിച്ച എന്‍റെ വിരലുകള്‍ 
പതിയെ കാറ്റിനു വിട്ടുകൊടുത്ത്‌... 
പിന്‍ തിരിഞ്ഞു നോക്കാതെ നീ പോയേക്കാം... 


അപ്പോഴും നഷ്ട്ടങ്ങളുടെ ആകെത്തുകയില്‍...
ഒന്നുകൂടെ കൂട്ടിച്ചേര്‍ത്തു....
വരാനിരിക്കുന്ന കാറ്റില്‍ അലിയാന്‍...ഞാനുമുണ്ടാകും...
നിന്‍റെ മാത്രം ചകോരപ്പക്ഷി..... 12 comments:

 1. പ്രണയത്തെപ്പറ്റി എത്ര കവിതകളാ!!
  :-)

  ReplyDelete
 2. വരാനിരിക്കുന്ന കാറ്റില്‍ അലിയാന്‍...

  വരികളിലെ വശ്യത അപാരം.
  ചിത്രം അതിമനോഹരം.

  ReplyDelete
 3. thank u ഉപാസന || Upasana....


  thank u പട്ടേപ്പാടം റാംജി......

  ReplyDelete
 4. പ്രണയത്തിനും,വിരഹത്തിനും
  ഇടയിലെ മൌനങ്ങളെ വാക്കുകള്‍
  കൊണ്ട് ജ്വലിപ്പിച്ചിരിക്കുന്നു.
  നല്ല കവിത, അഭിനന്ദനങള്‍
  വീണ്ടുമെഴുതുക.
  സ്നേഹപൂര്‍വ്വം
  താബു.

  ReplyDelete
 5. എന്റെ ചകോരപ്പക്ഷി..... എന്തുഭംഗി നിന്നെക്കാണാന്‍. നിന്റെ മോഹങ്ങള്‍ ചിറകുവിടര്‍ത്തുമ്പോളെത്രയെത്ര വര്‍ണ്ണങ്ങള്‍.പ്രണയവും പ്രണയം തുളുമ്പും വരികളും മനോഹരമായിരിക്കുന്നു. ഭാവുകങ്ങള്‍.

  ReplyDelete
 6. വരാനിരിക്കുന്ന കാറ്റില്‍ അലിയാന്‍...ഞാനുമുണ്ടാകും...


  :)

  ReplyDelete
 7. thank u..... thabarakrahman

  thank u....Abdulkader kodungallur...

  nd

  thank u..കുമാരന്‍ | kumaran

  ReplyDelete
 8. നിന്‍റെ നോക്കിന്റെ നഖമുന...
  എന്‍റെ ഹൃദയത്തെ കീറി മുറിക്കുന്നു....

  അലിഞ്ഞുചേരുന്നു

  ReplyDelete
 9. പിന്നീടൊടുവില്‍....
  മറന്നു കളയാം എന്നൊരു വാക്കിന്റെ ബലത്തില്‍...
  നീ മുറുകെ പിടിച്ച എന്‍റെ വിരലുകള്‍
  പതിയെ കാറ്റിനു വിട്ടുകൊടുത്ത്‌...
  പിന്‍ തിരിഞ്ഞു നോക്കാതെ നീ പോയേക്കാം...

  ReplyDelete
 10. Entha suhrthe.....ninaku ethramathram.....mlanatha......

  ReplyDelete
 11. ഒരു കാര്യം പറയട്ടെ.
  എന്റെ ഒരു തോന്നലാണ്‌..

  പ്രണയത്തിനെ കുറിച്ചധികം എഴുതരുത്..
  കെണിയിൽ പെട്ടു പോകും..
  പെട്ടു പോകരുത്..

  ReplyDelete
 12. സലാഹ് :

  നന്ദി സലാഹ്..  akhi :

  നന്ദി... വീണ്ടും വരിക...  സുബൈർ :

  മ്ലാനത ഒന്നും അല്ല സുബൈര്‍.. ഇതാണ് ഫീലിങ്ങ്സ്‌... ഹ ഹ..  Sabu M H :

  സാബു ചേട്ടാ, നമ്മള്‍ ഒന്നിനേം പേടിക്കരുത്.... എന്തു വന്നാലും നേരിടാനുള്ള ചങ്കൂറ്റം വേണം..അതോണ്ട് കെണിയില്‍ പെടും എന്നൊന്നും പേടിക്കണ്ടാ... ഏതു കെണിയും അഴിച്ചു വരാന്‍ ഞാന്‍ ഒരു മന്ത്രം പടിച്ചോണ്ടിരിക്ക്യാ...... നന്ദി.... വായിച്ചതിനും ഈ നല്ല ഉപദേശത്തിനും...

  ReplyDelete