"മഴ മോഹങ്ങള്‍..."

Sunday, August 8, 2010

നാലു മണി പൂക്കള്‍...


നിനക്കും എനിക്കും കാണാനായി പൂക്കുന്ന 
വെളുത്ത നാലു മണി പൂക്കള്‍...
നിലാവിന്റെ വെള്ളി വെളിച്ചത്തില്‍..
കഥ പറയുന്ന പൂക്കള്‍... 

നേര്‍ത്ത സുഗന്ധമുള്ള പൂക്കളെ
വാരി അണച്ച് മുഖത്തോടടുപ്പിച്ച  രാവുകള്‍... 
ഒന്നിനെയും സ്വപ്നം കാണാനില്ലാതെ 
ഞാന്‍ പാഴാക്കി കളഞ്ഞ രാവുകള്‍... 
ഒരു വിരല്‍തുമ്പകലത്തില്‍ നീയുണ്ടാകുമെന്ന
നിശ്ശബ്ദമായ ആശ്വാസം... 

എന്‍റെ പ്രിയപ്പെട്ട തോഴി.... 
നന്ദി... 
ആ പൂക്കാലത്തിന്റെ ഓര്‍മ്മ 
എന്നിലേക്ക്‌ തിരിച്ചു തന്നതിന്... 

ആ നാലുമണി പൂക്കളില്‍ കൊരുത്തിട്ടത് 
എന്‍റെ ഹൃദയവും, സ്വപ്നങ്ങളുമാണ്... 
മേഘരാഗങ്ങളുടെ സാന്ത്വനം 
നീ വച്ചു നീട്ടിയെന്നാലും...എനിക്ക് പ്രിയതരം 
അവന്റെ നിശ്വാസത്തിന്റെ ചൂട് തട്ടി മയങ്ങാനാണ്...
പറഞ്ഞാല്‍ തീരാത്ത  കഥകള്‍ പറഞ്ഞു-
അടുത്ത പുലരിയെ വിരിയിക്കുന്ന രാത്രികളെയാണ്... 

അതിനു വേണ്ടി ഞാന്‍ കരഞ്ഞോട്ടെ... 
എന്നിലെ പുണ്യം എല്ലാം  ചേര്‍ത്ത് വച്ചു
ഞാന്‍ കാത്തിരുന്നോട്ടെ........
ഈ രാവും ഇനിയത്തെ രാവുകളും...??

നിന്‍റെ സാന്ത്വനം എന്‍റെ സൌഭാഗ്യമാകുന്നു... 

അതിനൊപ്പം എന്‍റെ  സ്വപ്നങ്ങളെ  ഞാന്‍ 
പതിയെ വിരല്‍ പിടിച്ച്‌ നടത്തട്ടെ... 

ഒരു നാലുമണിപ്പാടം മുഴുവന്‍ 
പൂത്തിറങ്ങുന്ന രാവിലേക്കെത്തുവാന്‍-
ഇനിയും കാതങ്ങള്‍ കാത്തു കിടക്കുന്നു... 
അവന്റെ മനസ്സിലേക്കും.......

7 comments:

 1. ..
  ഒരു വിരല്‍തുമ്പകലത്തില്‍ നീയുണ്ടാകുമെന്ന
  നിശ്ശബ്ദമായ ആശ്വാസം..

  എനിക്ക് പ്രിയതരം
  അവന്റെ നിശ്വാസത്തിന്റെ ചൂട് തട്ടി മയങ്ങാനാണ്...
  പറഞ്ഞാല്‍ തീരാത്ത കഥകള്‍ പറഞ്ഞു-
  അടുത്ത പുലരിയെ വിരിയിക്കുന്ന രാത്രികളെയാണ്..
  ..
  ചിലയവസരങ്ങളില്‍ പ്രണയികള്‍ക്ക് പരസ്പരം മനസ്സിലാവാതെ പോവുന്നു. എന്നാല്‍ മനസ്സിലാകുമ്പോഴേക്കും അവര്‍ അകലുന്നു, ദൗര്‍ഭാഗ്യത്തിന്റെ അതിര്‍വരമ്പിന് അകലം നന്നെ കുറവാണ്..

  വരികള്‍ മനോഹരമായിരിക്കുന്നു.
  ഇഷ്ടമാകുന്നത് ചിലപ്പോള്‍, പ്രണയവും വിരഹവും, നഷ്ടവും മനസ്സില്‍ നിറയുന്നത് കൊണ്ടാവാം..

  ആശംസകള്‍
  ..

  ReplyDelete
 2. അറിയാതെ പോകുന്ന പ്രണയം അറിയുമ്പോള്‍ വളരെ വൈകിയിരിക്കും. പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞില്ലേല്‍ പിന്നെ പറയാന്‍ പറ്റിയെന്നു വരില്ല . അപ്പോള്‍ എല്ലാം പറഞ്ഞപോലെ , യേത്?

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. നാലുമണി പൂക്കള്‍ പൂക്കുന്ന പാഠം കാണാന്‍ എത്ര കാതം നടക്കണം . ഇതൊന്നുമാരിയാതെയാണോ യാത്ര പുറപെട്ടത്‌?
  ചുമ്മാ..................തമാശയാണേ .............പിന്നെ ആ വഴി ഒന്ന് കയറിയിട്ട് പോകുമല്ലോ

  ReplyDelete
 5. പ്രണയ സാഫല്യത്തിന്റെ നാലുമണിപ്പാടം പൂത്തു വിരിയട്ടെ, അതുവരെ കാത്തുവെക്കാന്‍ ഒരു മാലുമണിപ്പൂവിന്റെ സൌഹൃദ സാന്ത്വനമുണ്ടല്ലോ!

  ReplyDelete
 6. thank u രവി...

  thank u jayaraj...

  thanks അനില്‍കുമാര്‍. സി.പി.

  ReplyDelete
 7. ആ നാലുമണി പൂക്കളില്‍ കൊരുത്തിട്ടത്
  എന്‍റെ ഹൃദയവും, സ്വപ്നങ്ങളുമാണ്...

  ഇഷ്ടപ്പെട്ട വരികൾ

  ReplyDelete