"മഴ മോഹങ്ങള്‍..."

Wednesday, June 16, 2010

എന്‍റെ സുഹൃത്തേ....നിന്നെ ഞാന്‍ ഓര്‍ത്തു നോക്കുകയാണ്....
പാതിരാവു  കഴിഞ്ഞു..എല്ലാവരും ഉറങ്ങി.... 
എന്നിട്ടും ഞാന്‍ നിന്നെ ഓര്‍ത്തു കൊണ്ടേ ഇരിക്കുന്നു.... 
ക്ഷമിക്കണം എന്ന വാക്കുകൊണ്ട്.... 
എന്‍റെ മറവിയെ ഞാന്‍ മറച്ചു പിടിച്ചെങ്കിലും.... 
മൂന്നു വര്‍ഷത്തിനിടയില്‍ നീ മറന്നു കളയാത്ത-
എന്നോടെനിക്ക് ദേഷ്യം തോന്നുന്നു ഇപ്പോള്‍.... 
ഞാന്‍ എന്താ ഇങ്ങനെ....?

എന്നാലും നിന്നെ ഞാന്‍ അറിയാതെ പോകുന്നല്ലോ.... 
ഈ രാത്രി മുഴുവന്‍ വിഷാദം നിറയ്ക്കുകയാണ് എന്നില്‍... 
സൌഹൃദത്തിന്റെ മയില്‍പ്പീലികൊണ്ട്... 
നീ തൊട്ട് ഉണര്‍ത്തി വിട്ട ഓര്‍മ്മയുടെ ശീലുകളില്‍... 
എപ്പോഴെങ്കിലും... നിന്‍റെ മുഖം 
തെളിവാര്‍ന്നു വരുമെന്ന കനവ്... 
എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല.... 

എന്നാലും എപ്പോഴായിരുന്നു ....
കൂടെ ചരിച്ച നിന്നെ വിട്ട്‌-
ഞാന്‍ ഒറ്റയ്ക്ക് നടക്കാന്‍ തുടങ്ങിയത്.....?
ഇപ്പോള്‍ ഞാന്‍ വെറുക്കാന്‍ തുടങ്ങുകയാണ്...
എന്‍റെ സൌഹൃദം എന്നില്‍ നിന്നും അടര്‍ത്തി കളഞ്ഞ 
കാലത്തിനെ... 
ഓര്‍ക്കാന്‍ അനുവദിക്കാത്ത മറവിയെ.... 

ഓര്‍മ്മകളുടെ കുന്നിക്കുരുമണികള്‍... 
മുഴുവനും എണ്ണിത്തീര്‍ക്കുവാന്‍...
ഇന്നീ രാവ് മുഴുവന്‍ ഞാന്‍ മാറ്റിവക്കുന്നു... 
ഒടുവിലൊടുവില്‍... 
മഴവില്ല് തുന്നി ചേര്‍ത്ത ഒരു കുഞ്ഞ്‌ കുന്നിക്കുരുമണിയായി... 
നിന്നെ തിരിച്ചു കിട്ടാന്‍.... 
പിന്നെ മൂന്നല്ല... ഒരു മുന്നൂറു വര്‍ഷങ്ങള്‍... 
നിന്‍റെ സൌഹൃദ തണലില്‍ ഒരുമിച്ചു നടക്കാന്‍... 


8 comments:

 1. സുഹൃത്ത് ബന്ധത്തിന്റെ വില
  അത് നഷ്ടപ്പെടുമ്പോഴേ
  നമുക്ക് ബോധ്യമാവുകയുള്ളൂ.
  നിറവിലും, നിലാവിലും, വെയിലിലും, മഴയിലും,
  ഒരു കുടക്കീഴില്‍ പാഞ്ഞു നടന്ന നമ്മള്‍
  പെട്ടന്ന് അകന്നു പോകുന്നു.
  പിന്നെ ഓര്‍മയുടെ വിഴുപ്പു ഭാണ്ഡങ്ങള്‍
  പരതിനോക്കുമ്പോഴാണ് നഷ്ടത്തിന്റെ
  വലിപ്പം എത്രയാണന്നു നാം അറിയുക.

  സുഹൃത്ത് ബന്ധത്തിന്റെ നഷ്ടബോധം
  നന്നായി അവതരിപ്പിച്ചിരിക്കുന്നു, ഇക്കവിതയില്‍.
  ഭാവുകങ്ങള്‍.
  വീണ്ടുമെഴുതുക.

  ReplyDelete
 2. സുഹൃത്ത്‌ സൌഹൃതം
  വാക്കുകളില്‍ ഒതുങ്ങാത്ത സ്വാന്തനം....

  ReplyDelete
 3. പ്രണയത്തിന്റെ ഒരു പ്രളയമാണല്ലോ കുട്ടീ, ബ്ലോഗിൽ, ഈശ്വരാ, നല്ലതു വരുത്തട്ടെ!

  ReplyDelete
 4. ..
  ഈ രാത്രി മുഴുവന്‍ വിഷാദം നിറയ്ക്കുകയാണ് എന്നില്‍...
  സൌഹൃദത്തിന്റെ മയില്‍പ്പീലികൊണ്ട്...
  നീ തൊട്ട് ഉണര്‍ത്തി വിട്ട ഓര്‍മ്മയുടെ ശീലുകളില്‍...
  എപ്പോഴെങ്കിലും... നിന്‍റെ മുഖം
  തെളിവാര്‍ന്നു വരുമെന്ന കനവ്...
  എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല....
  ..
  ഉറങ്ങാതെ കാത്തോളൂ..
  വരാതെവിടെ പോകാന്‍. :)

  “നിന്‍റെ മുഖം
  തെളിവാര്‍ന്നു വരുമെന്ന കനവ്..
  എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല“ ഈ വരി പെരുത്തിഷ്ടമായ്. :) ആശംസകള്‍.
  ..

  ReplyDelete
 5. പ്രണയം പൂത്തുലഞ്ഞു നില്‍ക്കുന്ന വരികള്‍. സ്നേഹത്തിന്റെ തലോടല്‍ ഈ കവിതയിലുണ്ട്. പക്ഷെ, നഷ്ട്ട പ്രണയത്തെ കുറിച്ച് ഇത്രയേ എനിക്ക് പറയാനുള്ളൂ, "കല്ലിവല്ലി"..!
  ഇനിയും ഇതുവഴിയൊക്കെ വരും.

  ReplyDelete
 6. സൌഹൃദം നഷ്ടപ്പെടാതിരിക്കട്ടെ..

  ReplyDelete