"മഴ മോഹങ്ങള്‍..."

Monday, October 18, 2010

മറയുകയാണോ നീ...

മറയുകയാണോ നീ....
അകലുകയാണോ നീ.....
ഇരുളില്‍ മുങ്ങിയ സന്ധ്യതന്‍-
സിന്ദൂരപ്പൊട്ടിന്റെ  കഥയിതു കേള്‍ക്കാതെ-
മറയുകയാണോ നീ....

ഈറന്‍ മേഘമായ് നിറുകില്‍ തഴുകി-
ശോകം; മൂകം നീ നില്‍ക്കെ........
പറയാന്‍ കൊതിച്ചതും, പറയാതെ പോയതും-
മറക്കുവാനാവില്ലയെന്നോ...?
എന്നും മറക്കുവാനാവില്ല എന്നോ...?

 മറയുകയാണോ നീ...
അകലുകയാണോ നീ...

ഇന്നെന്‍ വീഥിയില്‍ ഉറയുന്നു മഞ്ഞായ്‌-
പ്രണയം.. പതിയെ..പതിയെ...
അകലുവാനാവാതെ അകലുന്നു നാമിന്നു-
അടുക്കുവാനാവില്ലയെന്നോ...?
എന്നും... അടുക്കുവാനാവില്ലയെന്നോ...?

മറയുകയാണോ നീ...
അകലുകയാണോ നീ...
ഇരുളില്‍ മുങ്ങിയ സന്ധ്യതന്‍-
സിന്ദൂരപ്പൊട്ടിന്റെ കഥയിതു കേള്‍ക്കാതെ-
മറയുകയാണോ നീ....?

nisha's.amr  (ഈ കവിത കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

6 comments:

 1. ഇതെന്താ മെഴുകുതിരി കത്തിച്ച്‌ വെച്ച്‌?!
  കവിതയുടെ പേര്‌ 'മറയുകയാണോ നീ??!!
  പ്യേടിച്ച്‌ പോയി!

  it will be nice if the candles can be removed from the photo..just my suggestion..

  കവിത മുഴുവനും പ്രണയമാണല്ലോ!
  അല്ല പ്രണയ വിരഹമാണല്ലോ..

  ReplyDelete
 2. ഹൃദയം തുറന്നു പ്രണയിക്കുന്ന ആ പെണ്‍കുട്ടിയുടെ വിളി കേള്‍ക്കാതെ നടന്നകലുന്ന ആ വിഡ്ഢിയാന്‍ ആരാ....

  ReplyDelete
 3. കാത്തിരിക്കുക ......ഒരു പുലര്‍ വേലക്കായി...ഒരു തിരിച്ചു വരവിനായി .....

  ReplyDelete
 4. Sabu M H:
  ചിത്രം മാറ്റി കേട്ടോ....
  പിന്നെ വിരഹവും മാറ്റി....
  നന്ദി....

  ചാണ്ടിക്കുഞ്ഞ്:
  നന്ദി....

  പട്ടേപ്പാടം റാംജി:
  റാംജി സര്‍... സംശയത്തില്‍ ആയിരുന്നു... ഇപ്പോള്‍ എല്ലാ സംശയങ്ങളും മാറി... നന്ദി...

  jayaraj:
  നന്ദി..

  വീ കെ
  നന്ദി...

  ReplyDelete