"മഴ മോഹങ്ങള്‍..."

Sunday, October 24, 2010

"പൂ വിരിയുന്നത് പോലെ ഒരു പ്രണയം.."

നിന്‍റെ നനുത്ത ചുണ്ടുകള്‍..
എന്‍റെ കണ്‍പോളകളെ  തഴുകുമ്പോള്‍..
കൂമ്പിയടഞ്ഞു പോകുന്നത്...
താമരപ്പൂക്കള്‍ ആണെന്ന് നീ കളിപറഞ്ഞു...

ആ നിമിഷത്തില്‍ ഒക്കെയും..
ഒരു കടലോളം ചുവന്ന പനിനീര്‍ പൂക്കള്‍..
എന്‍റെ പ്രാണനില്‍ വിരിയുകയായിരുന്നു..
എന്‍റെ ഹൃദയ രക്തത്താല്‍...
നിന്‍റെ പേര്‌ ഓരോ ഇതളിലും കുറിച്ചിട്ട-
പ്രണയം മണക്കുന്ന പനിനീര്‍ പൂക്കള്‍...

നിന്‍റെ പ്രണയം ഓരോ പൂമൊട്ടിലും വിരുന്നു വന്നതും..
ഓരോ ദലങ്ങളും നിന്നെ മാത്രം നിനച്ചിരുന്നതും..
അറിഞ്ഞും അറിയാതെയും നീ എന്നെ കരയിക്കുന്നു..
പിന്നെ കളിയായി കവിളില്‍ തലോടുന്നു...

"നീ എന്റേത് മാത്രമാണ്.. "
പനിച്ചൂടില്‍ വിറയാര്‍ന്ന ചുണ്ടുകള്‍ കാതില്‍ പകര്‍ന്നത്..
എനിക്ക് പ്രിയമായ വാക്കുകള്‍..
ഒരിക്കലും വിട്ടുപിരിയില്ലെന്നു ഒരു രാത്രിയില്‍-
എന്‍റെ വിരലുകളില്‍ ഉമ്മവച്ചു കൊണ്ട് നീ മെല്ലെ പറഞ്ഞു...
പെയ്തൊഴിയാതെ പ്രണയം ഓരോ പനീര്‍പൂവിലും-
വസന്തമായി വിരുന്നു വന്നു..

ഒടുവില്‍ എന്‍റെ പ്രണയം എന്റേത് മാത്രമായിരിക്കുന്നു..
നീ എന്നെ പ്രണയിക്കുന്നു എന്നത്-
ഈ പകല്‍ പോലെ സത്യം...
ഇനിയത്തെ പകലുകള്‍ എനിക്ക് മാത്രമാണ്...
നിന്നെ പ്രണയിച്ചു തീര്‍ക്കുവാന്‍ മാത്രം..

"പൂ വിരിയുന്നത് പോലെ ഒരു പ്രണയം.."
എന്‍റെ പ്രാണനാണ്‌ നീ എന്ന സത്യം..
നീ അറിയാന്‍ തുടങ്ങിയത് മുതല്‍..
ഒരു നീലാകാശം മുഴുവന്‍ പൂത്തിറങ്ങുകയാണ്..
നിനക്കു വേണ്ടി മാത്രം...
നീ എന്റേതാകുന്ന നാളെകള്‍ക്കു വേണ്ടി മാത്രം...

5 comments:

 1. വീണ്ടും പ്രണയം...ആരാണാ ഭാഗ്യവാന്‍...

  ReplyDelete
 2. ഒരു നീലാകാശം മുഴുവന്‍ പൂത്തിറങ്ങുകയാണ്..
  നിനക്കു വേണ്ടി മാത്രം...

  എഴുതിയാലും തീരാത്തത്.

  ReplyDelete
 3. ചാണ്ടിക്കുഞ്ഞ് :

  വീണ്ടും പ്രണയം അല്ല... ഉള്ള പ്രണയം തന്നെയാ..അതൊന്നു റെഡി ആക്കി എടുക്കാന്‍ സമ്മതിക്കില്ല അല്ലേ...? നന്ദി.. വായിച്ചതിനും.... കമന്റിയതിനും...


  പട്ടേപ്പാടം റാംജി:

  നന്ദി റാംജി സര്‍ ......

  ReplyDelete
 4. nisha nishaye kurichu paranjathu enikkishttamayi......

  ReplyDelete
 5. ശരിക്കും പ്രണയത്തിന്ടെ ഒരു സ്പ്റ്ശം അനുഭവപ്പെട്ടു.......

  ReplyDelete