"മഴ മോഹങ്ങള്‍..."

Thursday, November 18, 2010

കള്ളന്‍

ഇരുട്ടിന്റെ മറവില്‍ പതുങ്ങിയെത്തുമത്രേ കള്ളന്‍...
മുഖത്തും ദേഹത്തും കരിവാരി പൂശി-
എണ്ണ മിനുപ്പില്‍ തിളങ്ങുന്ന ദേഹത്ത്-
ഉണങ്ങി തുടങ്ങിയ മുറിപ്പാടുകളും-
കറുത്ത് വീതിയേറിയ നെറ്റിയിലും, മുഖത്തും-
വസൂരിക്കലകളും ...
മുത്തശ്ശി കഥകളില്‍ പറഞ്ഞ്‌ കേട്ട
കള്ളന്‍ അങ്ങനെ ആയിരുന്നു.


പക്ഷെ-
ആള്‍ തിരക്കില്‍ അപഹരിക്കപ്പെട്ട
പേഴ്സ് തിരഞ്ഞ യാത്രികന്റെ കണ്‍ വെട്ടത്ത്-
അങ്ങനെ ഒരാള്‍ ഇല്ലായിരുന്നു.


പിന്നെ ഒരു പുലര്‍വേളയില്‍-
അഭിഷേക ജലം നിറച്ച പാത്രം-
അന്ധാളിപ്പില്‍ താഴെയിട്ട് അലറിക്കരഞ്ഞ പോറ്റിയുടെ-
കണ്മുന്നില്‍ തെളിഞ്ഞ ഇരുട്ടില്‍-
കരുണാമയന്റെ തങ്ക വിഗ്രഹം ഇല്ലായിരുന്നു.
അന്വേഷണങ്ങള്‍ക്കൊടുവില്‍ കുനിഞ്ഞ ശിരസ്സുമായി-
നിന്ന അഭ്യസ്ഥവിദ്യനായ ചെറുപ്പക്കാരനും-
കള്ളന്റെ അലങ്കാരങ്ങള്‍ ഒന്നും ഇല്ലായിരുന്നു.


കല്യാണ രാത്രിയില്‍ ഉറങ്ങിക്കിടക്കുന്ന പ്രിയതമയെ-
ഉണര്‍ത്താതെ  നടന്നു മറഞ്ഞ പുതുമണവാളന്‍-
കയ്യിലെടുക്കാന്‍ മറന്നില്ല പൊന്നും, പണവും.
അയാള്‍ക്ക്‌ ചിരിക്കുന്ന ഓമനത്തമുള്ള  മുഖമായിരുന്നെന്നു-
പിറ്റേന്ന് അലമുറയിട്ടു പുതുപെണ്ണ് 
കള്ളന്‍ അവിടെയും പഴയ വേഷം മറന്നു..


മറവി വേഷത്തിനു മാത്രമാണെന്ന്-
ആശ്വസിക്കാം..(ആശ്വാസമോ..?
ഉം.. കള്ളനെ കണ്ട് പേടിക്കണ്ടല്ലോ)
കള്ളന്‍ ജോലി മറന്നില്ല-
അതും ഒരു ആശ്വാസം (കള്ളനു മാത്രം...) 

7 comments:

 1. അതെ.
  ജോലിയൊക്കെ അന്നും ഇന്നും ഒന്നുതന്നെ.
  വേഷങ്ങള്‍ക്ക് മാത്രമാണ്‌ മാറ്റം സംഭവിച്ചത്.
  വളരെ സുന്ദരമായ വരികള്‍.

  ReplyDelete
 2. നിഷാജീ...
  ‘കള്ളൻ‘എന്നാൽ ഒറ്റവാക്കാണെങ്കിലും അത് ചുമന്നും നിൽക്കുന്നവർ വിവിധ തരക്കാരല്ലെ..!?
  ജോലി ഒന്നാണെങ്കിലും രീതി പലവിധം....!!

  നന്നായിരിക്കുന്നു...
  ആശംസകൾ....

  ReplyDelete
 3. ippol koode nadannu pokkattadikkunna kalama. suitum kottum ittum bankil ninnum kodikkanakkinu cash adichumaattunna viruthanmarum undu. kallanmaarkkum vende oru change.

  ReplyDelete
 4. അഭിനവകള്ളന്മാര്‍!

  ReplyDelete
 5. എല്ലാത്തിലും പുരോഗതിയും പുരോഗമനവും ഉണ്ടായി. കള്ളനും അതുണ്ടാവാതെ തരമില്ല..

  ReplyDelete
 6. നാടോടുമ്പോ നടുവേ ഓടണം എന്നാണല്ലോ...
  പണ്ടത്തെ സെറ്റപ്പൊക്കെ മാറി നിഷാ...
  ഇപ്പോ എല്ലാം ഹൈടെക് യുഗമല്ലേ...?
  ഒരു ചെയ്ഞ്ച് ഇഷ്ടപ്പെടാത്തവര്‍ ആരാ ഉള്ളത്...
  നന്നായിട്ടുണ്ട്...കള്ളന്‍ ചരിതം...

  ReplyDelete
 7. കാലത്തിനൊത്ത കോലം കെട്ടണം എന്നല്ലെ.. കള്ളന്മാരും ഹൈടെക്ക് യുഗത്തിലല്ലെ.. അതിന്‍റെ മാറ്റങ്ങള്‍ അവരിലും ഉണ്ടാവും .

  ReplyDelete