"മഴ മോഹങ്ങള്‍..."

Sunday, November 21, 2010

കുപ്പി വളകള്‍..


കുപ്പി വളകള്‍...
പല നിറങ്ങളില്‍ ചിരിക്കുന്നു, കരയുന്നു-
കുപ്പിവളകള്‍...
പച്ചയും, നീലയും, ചോപ്പും-
പിന്നെയും നൂറായിരം വര്‍ണ്ണങ്ങളില്‍..

കുപ്പി വളകള്‍ സദാ ചിലച്ചു കൊണ്ടിരുന്നു-
പറഞ്ഞും പറഞ്ഞും തീരാത്ത വിശേഷങ്ങള്‍...
പറഞ്ഞ്‌ തീര്‍ക്കുന്ന സുഹൃത്തുക്കളെ പോലെ..

പിന്നെ പിന്നെ.പറഞ്ഞ്‌ തീരാതൊരുനാള്‍
ഒരു ചിരിയുടെ..അല്ലെങ്കില്‍ പൊട്ടിക്കരച്ചിലിന്റെ
മൂര്‍ ധന്ന്യത്തില്‍ ഉടഞ്ഞു പോയ കുപ്പിവളകള്‍...
തകര്‍ന്നു പോയ സൌഹൃദങ്ങളെ-
അനുസ്മരിച്ചു കൊണ്ടിരുന്നു..

ഉടഞ്ഞതെങ്കിലും  കുപ്പിവളകള്‍-
മോഹിപ്പിച്ചു കൊണ്ടിരുന്നു-
നേര്‍ത്ത വെള്ളി വെയിലേറ്റു തിളങ്ങുന്ന-
വളപ്പൊട്ടുകളായി..
സൌഹൃദത്തിന്റെ മറക്കാത്ത ഓര്‍മ്മകളെപ്പോലെ..

5 comments:

 1. ഉടഞ്ഞതെങ്കിലും കുപ്പിവളകള്‍-
  മോഹിപ്പിച്ചു കൊണ്ടിരുന്നു-

  ഇഷ്ടപ്പെട്ടു.

  ReplyDelete
 2. ഉടഞ്ഞതെങ്കിലും കുപ്പിവളകള്‍-
  മോഹിപ്പിച്ചു കൊണ്ടിരുന്നു-
  ........
  പൊട്ടിയത് എടുത്തു സുക്ഷിച്ചാല്‍
  അതൊരു പോയകാലത്തിന്റെ
  നല്ല ഓര്‍മ്മകള്‍ സമ്മാനിക്കാന്‍
  ശേഷി ഉള്ളവ കൂടിയാണ്

  ReplyDelete
 3. കവിതയില്‍ സന്തോഷവും സങ്കടവും ഒളിച്ചു കളിക്കുന്നു....പൂര്‍ണമായും സന്തോഷദായകമായ ഒരു കവിതയെഴുതൂ...നിഷാ...

  ReplyDelete
 4. കുപ്പി വളകള്‍...
  മനസ്സിലൊരു സുഖമുള്ള നോവ്....

  ReplyDelete