"മഴ മോഹങ്ങള്‍..."
Monday, December 13, 2010
ആവര്‍ത്തനം..
മെഴുകുതിരിയോടു എപ്പോഴാണ് പ്രണയം തോന്നിയത്..?
വെറുതെ ഇരിക്കുമ്പോള്‍ തീപ്പെട്ടിക്കൊള്ളി ചിന്തിച്ചു..
എന്തു കൊണ്ടാണ് തീപ്പെട്ടിക്കൊള്ളിയോടു-
അറിയാതെ ഒരിഷ്ട്ടം തോന്നിയത്...?
ഒറ്റക്കിരിക്കുമ്പോള്‍ മെഴുകുതിരി ഓര്‍ത്തു നോക്കി..
പല വട്ടം ചിന്തിച്ചിട്ടും ഒടുവില്‍ കണ്ടുമുട്ടുമ്പോള്‍-
സ്വയം ജ്വലിച്ച് ആ വെട്ടം മെഴുകുതിരിക്കു പകര്‍ന്നു-
കൊടുത്തിട്ട് തീപ്പെട്ടിക്കൊള്ളി ചാരമായി...
ഏറ്റുവാങ്ങിയ വെട്ടത്തിനെ നെഞ്ചില്‍ സൂക്ഷിച്-
ഉരുകി ഉരുകി മെഴുകു തിരിയും അലിഞ്ഞില്ലാതെയായി...
പിന്നെയും പ്രണയിച്ചു-
കണ്ടുമുട്ടുന്ന ഓരോ മെഴുകുതിരിയും, തീപ്പെട്ടിക്കൊള്ളിയും..
അലിഞ്ഞില്ലാതെയാകുന്ന അവസാന കണം വരെ....
പരസ്പരം പകര്‍ന്ന അഗ്നി അണക്കാതെ...
Subscribe to:
Post Comments (Atom)
എനിക്ക് വയ്യ....ഉദാത്തമായ ഉപമ...എല്ലാം വ്യക്തമായി....
ReplyDeleteഞാനായിരുന്നെങ്കില്‍ തീപ്പെട്ടിക്കൊള്ളി മാലപ്പടക്കത്തെ സ്നേഹിച്ച കഥ പറഞ്ഞേനെ....
ഹ ഹ എന്നിട്ടെന്തിനാ പൊട്ടിത്തെറിക്കാനോ ?
Deleteനന്ദി... സന്തോഷം
"പല വട്ടം ചിന്തിച്ചിട്ടും ഒടുവില്‍ കണ്ടുമുട്ടുമ്പോള്‍-
ReplyDeleteസ്വയം ജ്വലിച്ച് ആ വെട്ടം മെഴുകുതിരിക്കു പകര്‍ന്നു-
കൊടുത്തിട്ട് തീപ്പെട്ടിക്കൊള്ളി ചാരമായി...
ഏറ്റുവാങ്ങിയ വെട്ടത്തിനെ നെഞ്ചില്‍ സൂക്ഷിച്-
ഉരുകി ഉരുകി മെഴുകു തിരിയും അലിഞ്ഞില്ലാതെയായി..."
മനോഹരം!
നന്ദി
Deleteമെഴുകു തിരി കത്തിക്കാൻ തീപ്പെട്ടി മാത്രമല്ലാട്ടോ ഉപയോഗിക്കുക..!!
ReplyDeleteസിഗെരെറ്റ് ലാമ്പ് !!
:)
:)
DeleteWow...wonderful
ReplyDeleteThank u
Delete