"മഴ മോഹങ്ങള്‍..."

Monday, December 13, 2010

ആവര്‍ത്തനം..



മെഴുകുതിരിയോടു എപ്പോഴാണ് പ്രണയം തോന്നിയത്..?
വെറുതെ ഇരിക്കുമ്പോള്‍ തീപ്പെട്ടിക്കൊള്ളി ചിന്തിച്ചു..

എന്തു കൊണ്ടാണ് തീപ്പെട്ടിക്കൊള്ളിയോടു-
അറിയാതെ ഒരിഷ്ട്ടം തോന്നിയത്...?
ഒറ്റക്കിരിക്കുമ്പോള്‍ മെഴുകുതിരി ഓര്‍ത്തു നോക്കി..

പല വട്ടം ചിന്തിച്ചിട്ടും ഒടുവില്‍ കണ്ടുമുട്ടുമ്പോള്‍-
സ്വയം ജ്വലിച്ച് ആ വെട്ടം മെഴുകുതിരിക്കു പകര്‍ന്നു-
കൊടുത്തിട്ട് തീപ്പെട്ടിക്കൊള്ളി ചാരമായി...
ഏറ്റുവാങ്ങിയ വെട്ടത്തിനെ നെഞ്ചില്‍ സൂക്ഷിച്-
ഉരുകി ഉരുകി മെഴുകു തിരിയും അലിഞ്ഞില്ലാതെയായി...

പിന്നെയും പ്രണയിച്ചു-
കണ്ടുമുട്ടുന്ന ഓരോ മെഴുകുതിരിയും, തീപ്പെട്ടിക്കൊള്ളിയും..
അലിഞ്ഞില്ലാതെയാകുന്ന അവസാന കണം വരെ....
പരസ്പരം പകര്‍ന്ന അഗ്നി അണക്കാതെ...

8 comments:

  1. എനിക്ക് വയ്യ....ഉദാത്തമായ ഉപമ...എല്ലാം വ്യക്തമായി....
    ഞാനായിരുന്നെങ്കില്‍ തീപ്പെട്ടിക്കൊള്ളി മാലപ്പടക്കത്തെ സ്നേഹിച്ച കഥ പറഞ്ഞേനെ....

    ReplyDelete
    Replies
    1. ഹ ഹ എന്നിട്ടെന്തിനാ പൊട്ടിത്തെറിക്കാനോ ?
      നന്ദി... സന്തോഷം

      Delete
  2. "പല വട്ടം ചിന്തിച്ചിട്ടും ഒടുവില്‍ കണ്ടുമുട്ടുമ്പോള്‍-
    സ്വയം ജ്വലിച്ച് ആ വെട്ടം മെഴുകുതിരിക്കു പകര്‍ന്നു-
    കൊടുത്തിട്ട് തീപ്പെട്ടിക്കൊള്ളി ചാരമായി...
    ഏറ്റുവാങ്ങിയ വെട്ടത്തിനെ നെഞ്ചില്‍ സൂക്ഷിച്-
    ഉരുകി ഉരുകി മെഴുകു തിരിയും അലിഞ്ഞില്ലാതെയായി..."

    മനോഹരം!

    ReplyDelete
  3. മെഴുകു തിരി കത്തിക്കാൻ തീപ്പെട്ടി മാത്രമല്ലാട്ടോ ഉപയോഗിക്കുക..!!

    സിഗെരെറ്റ് ലാമ്പ് !!
    :)

    ReplyDelete