"മഴ മോഹങ്ങള്‍..."

Friday, April 22, 2011

മറക്കാതിരിക്കുക...


ജീവിതത്തില്‍ നിന്നും ഓരോ ഇതളുകള്‍ ആയി 
അടര്‍ത്തി കളയാന്‍ തോന്നുന്നു... 
ഓരോ തിരിയും കെടുത്തിക്കൊണ്ട് -
ഇരുട്ടിലെക്കൊളിക്കാന്‍ തോന്നുന്നു... 
നിന്നെ എനിക്കേറെ പ്രിയമെന്നതിനാല്‍-
നിന്നെ ഓര്‍ക്കുമ്പോള്‍ മാത്രം കണ്‍ കലങ്ങുന്നു.

അര്‍ത്ഥമില്ലായ്മക്ക് നിറം പിടിപ്പിക്കാന്‍ -
ഞാന്‍ വൃഥാ ശ്രമിച്ചതാണെന്‍  ജീവിതം..
പലപ്പോഴും നീ എന്റെ ഉള്ളു കാണുന്നു-
എന്റെ ഹൃദയത്തിന്റെ ഉരുക്കങ്ങളില്‍-

ജയാ, എന്റെ കൂട്ടുകാരീ...
ഏതിരുട്ടിലും നിന്റെ സ്നേഹം ഞാന്‍ അറിയുന്നു..
നീ എന്റെ പുണ്യമാണ്...
നന്ദി... ഒരായിരം നന്ദി... 
മറക്കാതിരിക്കുക...  

ഓര്‍മ്മിക്കുവാന്‍ ഒന്നും ഇല്ലാതിരിക്കിലും-
നിന്റെ ഓര്‍മ്മകളില്‍ ഞാനുമുണ്ടാകുമെന്നു-
വൃഥാ എങ്കിലും നീ എന്റെ കുഴിമാടത്തിനരികില്‍-
രണ്ടിറ്റു  കണ്ണുനീരായി നിന്റെ പ്രിയമോതുക.

എന്റെ ബാല്യത്തില്‍ എനിക്ക്  നഷ്ടമായതോ-
പൂര്‍വ ജന്മത്തില്‍ എന്റെ കൂടെ നിന്നതോ-
എനിക്കെന്തെല്ലാമോ ആണ് നീ...
വെറും വാക്കല്ലാത്ത എന്റെ മനസ്സാണിത്.. 
നിന്റെ സൌഹൃദം ഞാന്‍ ആഗ്രഹിക്കുന്നു..
വരും ജന്മങ്ങളിലും...  

12 comments:

 1. മറയ്ക്കയുമരുത്..

  ReplyDelete
  Replies
  1. ഇല്ല അവളെ ഞാൻ മറന്നിട്ടില്ല... നന്ദി വായനയ്ക്കും അഭിപ്രായത്തിനും

   Delete
 2. കവിത നന്നായി... ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി അനിൽ ജി

   Delete
 3. Replies
  1. jayarajmurukkumpuzha നന്ദി

   Delete
 4. നന്നായിരിക്കുന്നു കവിത ..

  ReplyDelete
 5. മരണത്തിനുപോലും തോല്പിക്കാനാവാത്ത വിശുദ്ധ സൗഹൃദത്തിന്റെ കുളിരാർന്ന സുഗന്ധം ആവോളമുണ്ട് ഈ വരികളിൽ.
  എല്ലാവിധ ആശംസകളും.
  satheeshharipad.blogspot.com

  ReplyDelete
  Replies
  1. നന്ദി Satheesh Haripad

   Delete
 6. ഇത്രയും വരികള്‍ ആവശ്യമാണോ ഇതു പറയാന്‍
  വേണ്ട എന്നു ഞാന്‍ വിമര്‍ശിക്കട്ടേ..........

  ReplyDelete
  Replies
  1. അറിയില്ല മനസ്സില് വന്നത് എഴുതി മുഴുവനായപ്പോ ഇത്രയും ആയിപ്പോയി... വിമർശനത്തിനു സ്നേഹ സ്വാഗതം.. ഇനി എഴുതുമ്പോൾ കുറച്ചൂടെ ശ്രദ്ധിക്കാം

   Delete