"മഴ മോഹങ്ങള്‍..."

Friday, January 11, 2013

കടിഞ്ഞൂല്‍


തൊണ്ടയറ്റം വന്നൊരു കിതപ്പ്..
കഴുത്തിനെ ഇറുക്കി ശ്വാസംമുട്ടിക്കുംപോലെ..
പിന്നെ ഉദരത്തില്‍ നിന്നുമൊരു തീനാളം-
നെഞ്ചിന്‍ കൂടോളം വന്ന് ഒരു ആളല്‍..
ബോധാബോധങ്ങളില്‍ സദാപിന്‍തുടരുന്ന-
ഉറക്കം തുലയ്ക്കുന്ന അസ്വസ്ഥത.
തിരിഞ്ഞും, മറിഞ്ഞും,തലയിണ പിച്ചിക്കീറിയും-
ഉള്ളുരുക്കത്തിന്റെ  ചുടുനിശ്വാസങ്ങള്‍...
ഉറക്കം പടിവാതിലില്‍ പോലും വന്നുനോക്കാത്ത-
സുദീര്‍ഘരാത്രികളിലെ  കരള്‍കലക്കങ്ങള്‍...
പേര്‍ത്തും , പേര്‍ത്തും ദിനരാത്രങ്ങളില്‍-
ഉള്ളിലിട്ട് ഊതിക്കാച്ചിയെടുത്ത പൊന്ന്..
നേര്‍ത്ത ഹൃദയമിടിപ്പിന്‍ അകമ്പടിയോടെ-
വെളുത്ത പ്രതലത്തിലേക്ക്  ഛര്‍ദ്ദിച്ചിട്ടപ്പോള്‍...
ഒരു പേറ്റുനോവിന്റെ സുഖദ നിര്‍വൃതിയില്‍-
മനസ്സ് പിടഞ്ഞുണര്‍ന്ന നിമിഷങ്ങള്‍...
ഇതെന്റെ കടിഞ്ഞൂല്‍ കവിത....!!!
മനസ്സാം ഗര്‍ഭപാത്രത്തിന്റെ ലോലഭിത്തികളില്‍-
പറ്റിപ്പിടിച്ചു പതിയെ വളര്‍ന്ന ഭ്രൂണം...
ചിന്തകളും, പ്രതീക്ഷകളും, സ്വപ്നങ്ങളും, പ്രതിഷേധവും-
പിന്നെ ചിലപ്പോള്‍ കണ്ണുനീരിന്റെ തിരിച്ചറിവുകളും ഊട്ടി-
മനസ്സിന്റെ പേറ്റുനോവില്‍ പിടഞ്ഞ വിരലുകള്‍ പെറ്റിട്ട കവിത..
ഒരു പിടിയക്ഷരങ്ങള്‍ ആദ്യമൊരു വാക്കായ് -
പിന്നെപ്പിന്നെ വരികളായ് ; നാനാ അര്‍ത്ഥങ്ങളായ് 
എന്റെ കടിഞ്ഞൂല്‍ കവിത..............

( ഓരോ സൃഷ്ട്ടിക്കു പിന്നിലും ഉള്ള  പേറ്റുനോവ് അനുഭവിച്ചറിഞ്ഞ എല്ലാ എഴുത്തുകാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു..)

10 comments:

 1. ഒരു പിടിയക്ഷരങ്ങള്‍ ആദ്യമൊരു വാക്കായ് -

  ReplyDelete
  Replies
  1. നന്ദി റാംജി സർ...ബ്ലോഗിന്റെ പാസ് വേഡ്‌ മറന്നു പോയതുകൊണ്ട് പുതിയ പോസ്റ്റ്‌ ചെയ്യാനും, കമെന്റ്സിനു മറുപടി ഇടാനും താമസിച്ചു പോയി...

   Delete
 2. മനസ്സിന്റെ പേറ്റുനോവില്‍ പിടഞ്ഞ വിരലുകള്‍ പെറ്റിട്ട കവിത..

  ReplyDelete
  Replies
  1. നന്ദി അനീഷ്‌ ജി ... മറുപടി താമസിച്ചതിൽ സോറി

   Delete
 3. കടിഞ്ഞൂല്‍ക്കവിതയ്ക്ക്
  ആശംസകള്‍

  ReplyDelete
  Replies
  1. വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി ali pm

   Delete
 4. നല്ലത് തന്നെ.. അഭിനന്ദനങ്ങള്‍..

  ReplyDelete
 5. Replies
  1. സന്തോഷം.. നന്ദി Sameer Kallai

   Delete