"മഴ മോഹങ്ങള്‍..."

Sunday, August 18, 2013

മഴ-മോഹങ്ങൾ മറന്നുറങ്ങുന്നു.


ഇലത്തുമ്പിലിരുന്നപ്പോൾ
വൈഡൂര്യമായിരുന്നു അവൾ
കാറ്റതറിയാതെ തട്ടിത്തൂവിയപ്പോൾ
മണ്ണോടുചേർന്നു വെറുമൊരു മഴത്തുള്ളിയായ്
ഉള്ളിലൊളിപ്പിച്ച മഴവിൽ ചന്തം പൊലിഞ്ഞതും
പളുങ്കുമേനി പൊട്ടിച്ചിതറി തെറിച്ചതും
കാറ്ററിഞ്ഞില്ല, കാട്ടുചെടികളുമറിഞ്ഞില്ല
മേഘങ്ങൾ തമ്മിൽ പുണർന്നപ്പോൾ  
ചരടറ്റുപോയ മുക്താവലിയിൽ നിന്നും
മണ്ണിലേക്കു വന്ന മുത്തിന്..
മണ്ണിന്റെ ഹൃദയത്തിലാണ് സാന്ത്വനം
മഴ ; മോഹങ്ങൾ മറന്നുറങ്ങുന്നു........
മഴമോഹങ്ങൾ മറന്നുറങ്ങുന്നു. 

Photo Courtesy: Iris Photography (www.facebook.com/pages/Iris-Photography/137702179736093)

8 comments:

 1. ഉള്ളിലൊളിപ്പിച്ച മഴവില്‍ ചന്തം പൊലിഞ്ഞതും
  പളുങ്കുമേനി പൊട്ടിച്ചിതറി തെറിച്ചതും
  കാറ്ററിഞ്ഞില്ല, കാട്ടുചെടികളുമറിഞ്ഞില്ല
  മേഘങ്ങള്‍ തമ്മില്‍ പുണര്‍ന്നപ്പോള്‍
  ചരടറ്റുപോയ മുക്താവലിയില്‍ നിന്നും
  മണ്ണിലേക്കു വന്ന മുത്തിന്..
  " മഴ തരുന്ന മോഹങ്ങളും ചിന്തകളും "
  മഴ പൊലെ മനോഹരം തന്നെ ....

  ReplyDelete
  Replies
  1. നന്ദി റിനി ശബരി.. വായനയ്ക്കും പ്രോത്സാഹനത്തിനും

   Delete
 2. ഇലത്തുമ്പിലെ വൈഡൂര്യം!

  ReplyDelete
 3. Replies
  1. നന്ദി വീ കെ ജി

   Delete
 4. മഴ ; മോഹങ്ങൾ മറന്നുറങ്ങുന്നു........
  മഴമോഹങ്ങൾ മറന്നുറങ്ങുന്നു.

  രണ്ടും സുന്ദരം തന്നെ ...മഴയും ഈ മോഹവും ...ആശംസകള്‍

  ReplyDelete