ഇലത്തുമ്പിലിരുന്നപ്പോൾ
വൈഡൂര്യമായിരുന്നു അവൾ
കാറ്റതറിയാതെ തട്ടിത്തൂവിയപ്പോൾ
മണ്ണോടുചേർന്നു വെറുമൊരു മഴത്തുള്ളിയായ്
ഉള്ളിലൊളിപ്പിച്ച മഴവിൽ ചന്തം പൊലിഞ്ഞതും
പളുങ്കുമേനി പൊട്ടിച്ചിതറി തെറിച്ചതും
കാറ്ററിഞ്ഞില്ല, കാട്ടുചെടികളുമറിഞ്ഞില്ല
മേഘങ്ങൾ തമ്മിൽ പുണർന്നപ്പോൾ
ചരടറ്റുപോയ മുക്താവലിയിൽ നിന്നും
മണ്ണിലേക്കു വന്ന മുത്തിന്..
മണ്ണിന്റെ ഹൃദയത്തിലാണ് സാന്ത്വനം
മഴ ; മോഹങ്ങൾ മറന്നുറങ്ങുന്നു........
മഴമോഹങ്ങൾ മറന്നുറങ്ങുന്നു.
Photo Courtesy: Iris Photography (www.facebook.com/pages/Iris-Photography/137702179736093)
ഉള്ളിലൊളിപ്പിച്ച മഴവില്‍ ചന്തം പൊലിഞ്ഞതും
ReplyDeleteപളുങ്കുമേനി പൊട്ടിച്ചിതറി തെറിച്ചതും
കാറ്ററിഞ്ഞില്ല, കാട്ടുചെടികളുമറിഞ്ഞില്ല
മേഘങ്ങള്‍ തമ്മില്‍ പുണര്‍ന്നപ്പോള്‍
ചരടറ്റുപോയ മുക്താവലിയില്‍ നിന്നും
മണ്ണിലേക്കു വന്ന മുത്തിന്..
" മഴ തരുന്ന മോഹങ്ങളും ചിന്തകളും "
മഴ പൊലെ മനോഹരം തന്നെ ....
നന്ദി റിനി ശബരി.. വായനയ്ക്കും പ്രോത്സാഹനത്തിനും
Deleteഇലത്തുമ്പിലെ വൈഡൂര്യം!
ReplyDeleteനന്ദി ajith sir
Deleteമഴ ; മോഹങ്ങൾ മറന്നുറങ്ങുന്നു........
ReplyDeleteമഴമോഹങ്ങൾ മറന്നുറങ്ങുന്നു.
രണ്ടും സുന്ദരം തന്നെ ...മഴയും ഈ മോഹവും ...ആശംസകള്‍
Deepoose thanks dear
Deleteനന്ദി വീ കെ ജി
ReplyDelete